കാഞ്ഞങ്ങാട്: (my.kasargodvartha.com 03.03.2020) സഹകരണ മേഖലയുള്‍പ്പെടെ കാഞ്ഞങ്ങാടിന്റെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു കരുവാച്ചേരി ബാലകൃഷ്ണന്‍ നായരെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു. പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന കരുവാച്ചേരി ബാലകൃഷ്ണന്‍ നായരുടെ 13-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി സി സി ജനറല്‍ സെക്രട്ടറി എം അസിനാര്‍ ആധ്യക്ഷത വഹിച്ചു. എല്‍ ജെ ഡി ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എച്ച് ഗോകുല്‍ കമ്മത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡിവി ബാലകൃഷ്ണന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, ബി ജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍, സി എം പി സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് അംഗം ബി സുകുമാരന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍, ഡി കെ ടി എഫ് ജില്ലാ പ്രസിഡണ്ട് കെ വാസുദേവന്‍, എന്‍.കെ രത്‌നാകരന്‍, കെ.പി. മോഹനന്‍, പത്മരാജന്‍ ഐങ്ങോത്ത്, എ. മോഹനന്‍ നായര്‍, സതീശന്‍ പറക്കാട്ടില്‍, ടി.വി. ശ്യാമള, എച്ച്. ബാലന്‍, നിധീഷ് കടയങ്ങന്‍ എന്നിവര്‍ പ്രസംഗിച്ചു.
അനുസ്മരണ സമിതി കണ്‍വീനര്‍ പ്രവീണ്‍ തോയമ്മല്‍ സ്വാഗതവും ഡോ. വി.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Karuvacheri Balakrishnan Nair 13th death anniversary markedഡി സി സി ജനറല്‍ സെക്രട്ടറി എം അസിനാര്‍ ആധ്യക്ഷത വഹിച്ചു. എല്‍ ജെ ഡി ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എച്ച് ഗോകുല്‍ കമ്മത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡിവി ബാലകൃഷ്ണന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, ബി ജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍, സി എം പി സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് അംഗം ബി സുകുമാരന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍, ഡി കെ ടി എഫ് ജില്ലാ പ്രസിഡണ്ട് കെ വാസുദേവന്‍, എന്‍.കെ രത്‌നാകരന്‍, കെ.പി. മോഹനന്‍, പത്മരാജന്‍ ഐങ്ങോത്ത്, എ. മോഹനന്‍ നായര്‍, സതീശന്‍ പറക്കാട്ടില്‍, ടി.വി. ശ്യാമള, എച്ച്. ബാലന്‍, നിധീഷ് കടയങ്ങന്‍ എന്നിവര്‍ പ്രസംഗിച്ചു.
അനുസ്മരണ സമിതി കണ്‍വീനര്‍ പ്രവീണ്‍ തോയമ്മല്‍ സ്വാഗതവും ഡോ. വി.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.