Join Whatsapp Group. Join now!

ഷാഫി ചൂരിപ്പള്ളത്തിന് കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആദരം

അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി നിസ്വാര്‍ത്ഥ സേവനം Kerala, News, Kanfed Social forum's felicitation for Shafi Choorippallam
കാസര്‍കോട്: (my.kasargodvartha.com 01.03.2020) അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി നിസ്വാര്‍ത്ഥ സേവനം കാഴ്ചവെക്കുന്ന ഷാഫി ചൂരിപ്പള്ളത്തിനെ കാന്‍ഫെഡ് സോഷ്യല്‍ ഫോറം സംസ്ഥാന സമിതി ആദരിച്ചു. പി എന്‍ പണിക്കരുടെ 111-ാമത് ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ സന്നദ്ധ പ്രവര്‍ത്തക ദിനത്തില്‍ കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ അദ്ദേഹത്തിന് ഉപഹാരം നല്‍കി.

അബൂബക്കര്‍ പാറയില്‍ അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ വിജയന്‍, എ നാരായണന്‍, സി എച്ച് സുബൈദ, എന്‍ സുകുമാരന്‍, പ്രൊഫ. എ ശ്രീനാഥ്, കെ ആര്‍ ജയചന്ദ്രന്‍, കെ കെ ബാബു, മാധവന്‍ മാട്ടുമ്മല്‍, സുകുമാരന്‍ കാരി, ടി വി ജയരാജന്‍, സുകുമാരന്‍ കാരാക്കോട്, സി പി വി വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഷാഫി ചൂരിപ്പള്ളം നന്ദി പറഞ്ഞു.



Keywords: Kerala, News, Kanfed Social forum's felicitation for Shafi Choorippallam

Post a Comment