Join Whatsapp Group. Join now!

ഹസീന ചിത്താരി മിഡില്‍ ഈസ്റ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

ഹസീന ചിത്താരി മിഡില്‍ ഈസ്റ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായിയും തോംസണ്‍ Gulf, News, Haseena Chithari football fest logo released

ദുബൈ:  (my.kasargodvartha.com 13.03.2020) ഹസീന ചിത്താരി മിഡില്‍ ഈസ്റ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായിയും തോംസണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡിയുമായ ബിജു തോമസ്, സംഘാടക സമിതി ചെയര്‍മാന്‍ മുജീബ് മെട്രോ, ചീഫ് കോര്‍ഡിനേറ്റര്‍ സൈനുദ്ദീന്‍ ടി വി എന്നിവര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ചടങ്ങില്‍ തോംസണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജര്‍ അനീഷ്, ഹസീന ഫുട്‌ബോള്‍ ഫെസ്റ്റ് ട്രഷറര്‍ താജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ സൈഫുദ്ദീന്‍ സി ബി, ഹസീന ക്ലബ് രക്ഷാധികാരി ഹസന്‍ യാഫ എന്നിവര്‍ സംബന്ധിച്ചു.



Keywords: Gulf, News, Haseena Chithari football fest logo released

Post a Comment