Join Whatsapp Group. Join now!

ഫുഡ് സേഫ്റ്റി രജിസ്ട്രേഷന്‍ മേള സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും Kerala, News, Food Safety Registration Camp conducted
കാസര്‍കോട്: (my.kasargodvartha.com 11.03.2020) കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും ജില്ലാ ഭക്ഷ്യ വകുപ്പിന്റെ സഹകരത്തോടെ ജില്ലയിലെ പാചക തൊഴിലാളികള്‍ക്ക് ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് മേളയും, ഫോസ്റ്റേക് സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷന്‍ ക്യാമ്പും നടത്തി. കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡന്റ് ഭാവിത തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ മുസ്തഫ കെ പി ഭക്ഷ്യ സുരക്ഷ വിഷയത്തിലും ജില്ലാ ലേബര്‍ ആന്‍ഡ് വെല്‍ഫെയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുല്‍ സലാം തൊഴിലാളി ക്ഷേമ നിധി വിഷയത്തിലും ക്ലാസ് നടത്തി. സംസ്ഥാന പ്രസിഡന്റ് ജനാര്‍ദനന്‍ വലമറ്റം, സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പാറയില്‍, ട്രഷറര്‍ സക്കീര്‍ ഹുസൈന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് കൊട്ടാരം, സെക്രട്ടറി മുഹമ്മദ്കുഞ്ഞി പയ്യന്നൂര്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ടി എസ് അബ്ദുല്‍ ഹമീദ് കുമ്പള, സാബിര്‍ പടന്നക്കാട്, ജില്ല സെക്രട്ടറിമാരായ ഇസ്മാഈല്‍ ചേറ്റുകുണ്ട്, സലാം കുമ്പള തുടങ്ങിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഹമീദ് ബേക്കല്‍ നന്ദി പറഞ്ഞു.



Keywords: Kerala, News, Food Safety Registration Camp conducted
 

Post a Comment