Join Whatsapp Group. Join now!

പാലിയേറ്റീവ് സംഗമത്തിലേക്ക് പുതപ്പുകള്‍ നല്‍കി തന്‍വീറുല്‍ ഇസ്ലാം സംഘം

മുളിയാര്‍ ഗ്രാമ പഞ്ചായത്ത് മുളിയാര്‍ സി എച്ച് സി പാലിയേറ്റീവ് യൂണിറ്റ് സംഘടിപ്പിച്ച പാലിയേറ്റീവ് സംഗമത്തില്‍ പാറക്കെട്ട് തന്‍വീറുല്‍ ഇസ്ലാം സംഘം Kerala, News, Thanveerul Islam donates bed for Palliative Meet
ബോവിക്കാനം: (my.kasargodvartha.com 13.02.2020) മുളിയാര്‍ ഗ്രാമ പഞ്ചായത്ത് മുളിയാര്‍ സി എച്ച് സി പാലിയേറ്റീവ് യൂണിറ്റ് സംഘടിപ്പിച്ച പാലിയേറ്റീവ് സംഗമത്തില്‍ പാറക്കെട്ട് തന്‍വീറുല്‍ ഇസ്ലാം സംഘം സാധു സംരക്ഷണ സമിതി പുതപ്പ് വിതരണം ചെയ്ത് മാതൃകയായി. യു എ ഇ പാറക്കട്ട ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എസ് എ മുഹമ്മദ് സിദ്ദീഖ്, വൈസ് പ്രസിഡന്റ് ബി എം മുസ്ത്തഫ, തന്‍വീറുല്‍ ഇസ്ലാം സംഘം സെക്രട്ടറി ബി എം ഷിഹാബ് എന്നിവര്‍ ചേര്‍ന്ന് ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന് കൈമാറി.

തുടര്‍ച്ചയായി നാലാം വര്‍ഷമാണ് നിര്‍ദ്ധനരും, നിരാശ്രയരുമായ രോഗികള്‍ക്ക് തന്‍വീറുല്‍ ഇസ്ലാം സംഘം സഹായവുമായി എത്തുന്നത്. ഷരീഫ് കൊടവഞ്ചി, ബി.സി കുമാരന്‍, മാധവന്‍ നമ്പ്യാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, അബ്ബാസ് കൊള്‍ച്ചപ്, ഷരീഫ് മല്ലത്ത്, പൊന്നപ്പന്‍ സംബന്ധിച്ചു.



Keywords: Kerala, News, Thanveerul Islam donates bed for Palliative Meet

Post a Comment