Join Whatsapp Group. Join now!

പ്ലാസ്റ്റിക്ക് നിര്‍മാര്‍ജന ബോധവത്കരണം നടത്തി

കാസര്‍കോട് നഗരസഭയിലെ ഒന്നാം വാര്‍ഡ് ചേരങ്കൈ വെസ്റ്റില്‍ 'മാലിന്യ നിര്‍മ്മാര്‍ജനം, മാലിന്യ സംസ്‌കരണം' എന്ന വിഷയത്തെ ആസ്പദമാക്കി Kerala, News, Plastic awareness conducted
ചേരങ്കൈ: (my.kasargodvartha.com 18.02.2020) കാസര്‍കോട് നഗരസഭയിലെ ഒന്നാം വാര്‍ഡ് ചേരങ്കൈ വെസ്റ്റില്‍ 'മാലിന്യ നിര്‍മ്മാര്‍ജനം, മാലിന്യ സംസ്‌കരണം' എന്ന വിഷയത്തെ ആസ്പദമാക്കി മാലിന്യസംസ്‌കരണത്തെ കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സമൂഹത്തിലെ പ്രധാന വെല്ലുവിളിയായ മാലിന്യത്തെ കുറിച്ചും അവയെ വലിച്ചെറിയുബോഴുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും പ്ലാസ്റ്റിക്ക് പോലുള്ളവ കത്തിച്ചു കളയുബോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും മാലിന്യത്തെ എത്രയായി തരംതിരിക്കാമെന്നും തരം തിരിച്ചവയെ എങ്ങിനെ പുനരാണക്രമണം ചെയ്യാമെന്നും അല്ലാത്തവയെ എങ്ങിനെ ഒഴിവാക്കാമെന്നും മണിക്കൂറോളം നീണ്ട ബോധവത്കരണ ക്ലാസില്‍ നന്ദകുമാര്‍ വിശദീകരിച്ചു.

റിട്ട. പഞ്ചായത്ത് സെക്രട്ടറി ബി സൂപ്പി അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യഭ്യാസ കലാ കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസ് രിയ ഹമീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാസര്‍കോട് നഗരസഭ ഹരിത കര്‍മ്മ സേന കോഡിനേറ്റര്‍ രമ്യ ടി എസ് ഹരിത കര്‍മ്മ സേനയുടെ സേവനത്തെ കുറിച്ച് സംസാരിച്ചു. വാര്‍ഡ് ആശാ വര്‍ക്കര്‍ നദീഷ എന്‍ സ്വാഗതവും ഹമീദ് ചേരങ്കൈ നന്ദിയും പറഞ്ഞു.



Keywords: Kerala, News, Plastic awareness conducted

Post a Comment