Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 28-02-2020

ഫെബ്രുവരിയിലെ സ്യൂട്ട് യോഗം ഫെബ്രുവരി 28 ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് മിനി Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 28-02-2020
സ്യൂട്ട് യോഗം വെള്ളിയാഴ്ച


(my.kasargodvartha.com 27.02.2020) ഫെബ്രുവരിയിലെ സ്യൂട്ട് യോഗം ഫെബ്രുവരി 28 ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

കളത്തൂര്‍ മദീന മഖ്ദൂം സ്വലാത്ത് വാര്‍ഷികവും പ്രഭാഷണവും 28 മുതല്‍

കളത്തൂര്‍: മദീന മഖ്ദൂം ജുമാ മസ്ജിദില്‍ മാസാന്തം നടത്തി വരുന്ന സ്വലാത്ത് ഹല്‍ഖയുടെ വാര്‍ഷികവും മൂന്ന് ദിവസത്തെ പ്രഭാഷണവും ഫെബ്രുവരി 28,29 മാര്‍ച്ച് 1 തീയ്യതികളില്‍ നടക്കും. ഫെബ്രുവരി 28 വെള്ളിയാഴ്ച്ച ജുമുഅയ്ക്ക് ശേഷം ജമാഅത്ത് പ്രസിഡന്റ് മൊയ്തു ഹാജി മദീന മഖ്ദൂം പതാക ഉയര്‍ത്തും. തുടര്‍ന്ന് കളത്തൂര്‍ ജാറം, മുഹിമ്മാത്ത് അഹ്ദല്‍ മഖാം സിയാറത്തുകള്‍ നടക്കു. വൈകുന്നേരം നാലു മണിക്ക് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

ഉത്സവം പരിപാടി വെള്ളിയാഴ്ച സമാപിക്കും

കാസര്‍കോട്: കേരളത്തിലെ തനത് പാരമ്പര്യ കലാരൂപങ്ങളുടെ പ്രചരണത്തിനും പ്രോത്സാഹനത്തിനുമായി സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് ജില്ലയില്‍ സംഘടിപ്പിക്കുന്ന 'ഉത്സവം' സാംസ്‌കാരിക പരിപാടി ഫെബ്രുവരി 28ന് സമാപിക്കും. മഞ്ചേശ്വരം ഗിളിവിണ്ടു ഹാളിലും കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.



Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 28-02-2020
 

Post a Comment