Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 05-02-2020

മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം, പോത്തുപരിപാരലനം, തേനീച്ചവളര്‍ത്തല്‍ തുടങ്ങിയ നബാര്‍ഡ് നടപ്പിലാക്കുന്ന Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 05-02-2020
നബാര്‍ഡ് നടപ്പിലാക്കുന്ന വിവിധ വായ്പാധിഷ്ഠിത ധനസഹായങ്ങളെ സംബന്ധിച്ച ക്ലാസ് അഞ്ചിന്

കാസര്‍കോട്: (my.kasargodvartha.com 04.02.2020) മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം, പോത്തുപരിപാരലനം, തേനീച്ചവളര്‍ത്തല്‍ തുടങ്ങിയ നബാര്‍ഡ് നടപ്പിലാക്കുന്ന വിവിധ വായ്പാധിഷ്ഠിത ധനസഹായങ്ങളെ സംബന്ധിച്ച ക്ലാസ് അഞ്ചിന് ബുധനാഴ്ച രാവിലെ 10ന് കാസര്‍കോട് കൃഷിഭവനില്‍ നടക്കും. നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ ജ്യോതിസ് ജഗന്നാഥ്, ധനകാര്യസ്ഥാപന സാക്ഷരതാ ഉപദേഷ്ടാവ് ദേവദാസ് എന്നിവര്‍ സംസാരിക്കും. സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമാക്കുന്ന നഗരസഭാ പരിധിയിലുള്ള കര്‍ഷകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9746044411, 9446673638.

കെ പി പി എ സമ്മേളനം ബുധനാഴ്ച

കാഞ്ഞങ്ങാട്: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ഫെബ്രുവരി അഞ്ചിന് ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കും.

ജി എസ് ടി സെമിനാര്‍ ബുധനാഴ്ച

കാസര്‍കോട്: ജി എസ് ടിയെ കുറിച്ച് നിലനില്‍ക്കുന്ന അശ്രദ്ധ ഒഴിവാക്കാനായി അസോസിയേഷന്‍ ഓഫ് പ്രാക്ടീഷണേഴ്‌സ് കാസര്‍കോട് താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ വ്യാപാരികള്‍ക്കായി സെമിനാര്‍ സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ 9.30ന് കാസര്
കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ക്യാപിറ്റല്‍ ഇന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി നടക്കുക.

മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്‍; സമാപനം ബുധനാഴ്ച

വെള്ളരിക്കുണ്ട്; മാലോം സെന്റ് ജോര്‍ജ് ദേവാലയത്തില്‍ സന്തോഷ് കരുമത്രയും സംഘവും നയിക്കുന്ന മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്‍ ബുധനാഴ്ച സമാപിക്കും. നാലു മുതല്‍ 9.30 വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ വിവിധ മതസ്ഥരായ നിരവധിയാളുകള്‍ സംബന്ധിക്കും.

പരാമര്‍ശ് പദ്ധതി; നെഹ്‌റു കോളജില്‍ ബുധനാഴ്ച ഉദ്ഘാടനം 

കാഞ്ഞങ്ങാട്: നാക് അക്രഡിറ്റേഷന്‍ ഇല്ലാത്ത കോളജുകളെ ഗുണനിലവാരത്തില്‍ എത്തിക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് നെഹ്‌റു കോളജില്‍ നടക്കും.

ജില്ലാ എംപ്‌ളോയബിലിറ്റി സെന്ററില്‍ അഭിമുഖം അഞ്ചിന്
ജില്ലാ എംപ്‌ളോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. സെയില്‍സ് മാര്‍ക്കറ്റിങ് ട്രെയിനി, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികകളിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :9207155700, 04994297470


Keywords: Kerala, News, Nattuvedi,  Nattuvedi-Nattuvarthamanam 05-02-2020

Post a Comment