ഖിളര്‍ മസ്ജിദില്‍ മൗലീദ് ഫെബ്രുവരി 2ന്; കെ പി സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും
മൊഗ്രാല്‍: (my.kasargodvartha.com 02.02.2020) മൊഗ്രാല്‍ കടപ്പുറം ഖിളര്‍ മസ്ജിദില്‍ മാസം തോറുമുള്ള ഖിളര്‍ നബിയുടെ പേരിലുള്ള മൗലീദ് ഫെബ്രുവരി രണ്ടിന് ഞായറാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം സംഘടിപ്പിക്കാന്‍ കമ്മിറ്റി ഭാരവാഹികളുടെയും മഹല്ല് നിവാസികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. കെ പി സുലൈമാന്‍ മുസ്ലിയാര്‍ മൊഗ്രാല്‍, ഖിളര്‍ മസ്ജിദ് ഇമാം അബൂബക്കര്‍ സിദ്ദീഖ് ഹിമമി സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും.
എസ് വൈ എസ് പള്ളങ്കോട് സര്‍ക്കിള്‍ പദയാത്ര ഫെബ്രുവരി രണ്ടിന്
പള്ളങ്കോട്: 'പൗരത്വം ഔദര്യമല്ല യുവത്വം നിലപാട് പറയുന്നു' എന്ന ശീര്‍ക്ഷകത്തില്‍ ഫെബ്രവരി 15ന് കാസര്‍കോട് വെച്ച് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ ഭാഗമായി പള്ളങ്കോട് സര്‍ക്കിള്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര ഫെബ്രുവരി രണ്ടിന് മൂന്നു മണിക്ക് പള്ളങ്കോട് മഖാം സിയറത്തോടെ തുടക്കമാവും. സര്‍ക്കിള്‍ ടീം ഒലിവ് അംഗങ്ങള്‍ യാത്രയില്‍ അണിനിരക്കും.
ഷട്ടില്‍ ടൂര്‍ണമെന്റ് ഞായറാഴ്ച
കുണ്ടംകുഴി: ബേഡഡുക്ക കുറ്റിക്കോല്‍ പഞ്ചായത്ത്തല ഷട്ടില്‍ ടൂര്‍ണമെന്റ് ഞായറാഴ്ച വൈകിട്ട് ആറു മുതല്‍ കുണ്ടംകുഴി എസ് എഫ് കെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
ആലിങ്കാല്‍ക്ഷേത്രം വയല്‍ക്കോല ഉത്സവം ഞായറാഴ്ച
പൊയ്‌നാച്ചി: പറമ്പ് ആലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം വയല്‍ക്കോല ഉത്സവം ഫെബ്രുവരി രണ്ട്, മൂന്ന് തീയ്യതികളില്‍ നടക്കും.
എല്‍ ജെ ഡി യോഗം ഫെബ്രുവരി രണ്ടിന്
കാസര്‍കോട്: ലോക് താന്ത്രിക് ജനതാദള്‍ (എല്‍ ജെ ഡി) ജില്ലാ എക്‌സിക്യൂട്ടീവ് യോഗം രണ്ടിന് കാഞ്ഞങ്ങാട് കൊവ്വല്‍ സ്‌റ്റോറിലുള്ള കെ ചന്ദ്രശേഖരന്‍ സ്മാരക ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കും.
Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 01-02-2020മൊഗ്രാല്‍: (my.kasargodvartha.com 02.02.2020) മൊഗ്രാല്‍ കടപ്പുറം ഖിളര്‍ മസ്ജിദില്‍ മാസം തോറുമുള്ള ഖിളര്‍ നബിയുടെ പേരിലുള്ള മൗലീദ് ഫെബ്രുവരി രണ്ടിന് ഞായറാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം സംഘടിപ്പിക്കാന്‍ കമ്മിറ്റി ഭാരവാഹികളുടെയും മഹല്ല് നിവാസികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. കെ പി സുലൈമാന്‍ മുസ്ലിയാര്‍ മൊഗ്രാല്‍, ഖിളര്‍ മസ്ജിദ് ഇമാം അബൂബക്കര്‍ സിദ്ദീഖ് ഹിമമി സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും.