Join Whatsapp Group. Join now!

മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് പാവപ്പെട്ട യുവതിയുടെ വിവാഹത്തിനായി സ്വരൂപിച്ച ധന സഹായം കൈമാറി

തുരുത്തി മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് പാവപ്പെട്ട യുവതിയുടെ വിവാഹത്തിനായി സ്വരൂപിച്ച ധന സഹായം ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ. സുലൈമാന്, Kerala, News, Mehboobe Millath Charitable trust fund handed over
അണങ്കൂര്‍: (www.kasaragodvartha.com 22.02.2020) തുരുത്തി മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് പാവപ്പെട്ട യുവതിയുടെ വിവാഹത്തിനായി സ്വരൂപിച്ച ധന സഹായം ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ. സുലൈമാന്, എം എം സി ടി ചെയര്‍മാന്‍ ഹനീഫ് തുരുത്തിക്ക് കൈമാറി. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഐ എന്‍ എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രൊഫ. സുലൈമാന്‍.


മെഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച എം എം സി ടി ഇന്ന് കേരളത്തില്‍ ഒരുപാട് പാവങ്ങളുടെ കണ്ണീരൊപ്പാന്‍ സഹായകരമായിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ധനസഹായ കൈമാറ്റ ചടങ്ങില്‍ ഐ എന്‍ എല്‍ ദേശീയ സെക്രട്ടറി അഹ് ദ് ദേവര്‍കോവില്‍, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍കുഞ്ഞി കളനാട്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ഹനീഫ് കടപ്പുറം,
അബ്ദുര്‍ റഹ് മാന്‍ ടി എം എ, അഷ്റഫ് തുരുത്തി, അമീര്‍ ടി എ, ശിഹാബ് പോപ്പി, ജലാല്‍ ടി എം, സി എം എ ജലീല്‍, ഷഫീഖ് ടി എം, റഹ് മാന്‍ തുരുത്തി, മുസ്ലിം ലീഗ് തുരുത്തി ശാഖാ നേതാക്കളായ ഷാഫി ടി എ, അബ്ദുര്‍ റഹ് മാന്‍ എ എന്‍, അഷ്റഫ് ടി കെ, അഷ്റഫ് ഓതുന്നപുരം, ബി എസ് സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Mehboobe Millath Charitable trust fund handed over   < !- START disable copy paste -->  

Post a Comment