Join Whatsapp Group. Join now!

കോട്ടിക്കുളം മുസ്ലിം ജമാഅത്ത് സ്വലാത്ത് വാര്‍ഷികം 24 മുതല്‍

കോട്ടിക്കുളം മുസ്ലിം ജമാഅത്ത് സ്വലാത്ത് വാര്‍ഷികം 24 മുതല്‍ 27 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു Kerala, News, Kottikkulam Muslim Jamaath anniversary on 24th
കാസര്‍കോട്: (my.kasargodvartha.com 23.02.2020) കോട്ടിക്കുളം മുസ്ലിം ജമാഅത്ത് സ്വലാത്ത് വാര്‍ഷികം 24 മുതല്‍ 27 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ യു കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. സ്വലാത്ത് വാര്‍ഷികത്തിന്റെ ഭാഗമായി ദിവസവും മതപ്രഭാഷണവും നടക്കും.

മതപ്രഭാഷണം കേള്‍ക്കാനെത്തുന്ന സ്ത്രീകള്‍ക്ക് മഹല്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബസ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ അസീസ് അഷ്‌റഫി, സി എച്ച് അബ്ദുര്‍ റഷീദ്, എ എം മുഹമ്മദ് കുഞ്ഞി, സിറാജ് പള്ളിക്കുന്ന്, റഫീഖ് അങ്കകളരി, എം കെ താജുദ്ദീന്‍, മുഹമ്മദ് ഷാഫി എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Kottikkulam Muslim Jamaath anniversary on 24th
 

Post a Comment