Join Whatsapp Group. Join now!

മഞ്ഞപ്പിത്ത പ്രതിരോധ സെമിനാര്‍ സംഘടിപ്പിച്ചു; 'കൊറോണ' ശുചിത്വ പ്രതിജ്ഞയെടുത്തു

കുമ്പള ഗ്രാമ പഞ്ചായത്ത് ആരിക്കാടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരിക്കാടി കടവത്ത് മദ്രസാ ഹാളില്‍ മഞ്ഞപിത്ത പ്രതിരോധ സെമിനാറും, ബോധവത്കരണവും Kerala, News, Health awareness program conducted
കുമ്പള: (www.kasaragodvartha.com 22.02.2020) കുമ്പള ഗ്രാമ പഞ്ചായത്ത് ആരിക്കാടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരിക്കാടി കടവത്ത് മദ്രസാ ഹാളില്‍  മഞ്ഞപിത്ത പ്രതിരോധ സെമിനാറും, ബോധവത്കരണവും സംഘടിപ്പിച്ചു. പരിപാടിയില്‍ കൊറോണോ ശുചിത്വ പ്രതിജ്ഞയുമെടുത്തു. കടവത്ത് പ്രദേശത്ത് മഞ്ഞപിത്ത ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

പ്രദേശത്തെ മഞ്ഞപ്പിത്തം നിയന്ത്രണവിധേയമാക്കാനും, ശുചിത്വ ശീലം വളര്‍ത്തുന്നതിനും എഫ് സി കെ ക്ലബും, ജമാഅത്ത് കമ്മിറ്റിയും ആരോഗ്യ വകുപ്പുമായി കൈകോര്‍ത്താണ് പരിപാടി സംഘടിപ്പിച്ചത്. ബോധവത്കരണത്തിന്റെ ഭാഗമായി തുടര്‍ നടപടികളെന്ന നിലയില്‍ ഗൃഹ സന്ദര്‍ശനവും, നോട്ടീസ് വിതരണവും നടത്തും.

പരിപാടി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഇമാം കബീര്‍ ഉദ്ഘാടനം ചെയ്തു. ഖാത്തിം കടവത്ത് അധ്യക്ഷത വഹിച്ചു. ജമാഅത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞ് ഹാജി മുഖ്യാതിഥിയായി സംബന്ധിച്ചു. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍ സി സി രോഗപ്പകര്‍ച്ചയെ കുറിച്ച് ബോധവത്കരണം നടത്തി. ആരിക്കാടി പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരീഷ്  പ്രതിരോധമാര്‍ഗങ്ങള്‍ വിശദീകരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിവേക്, ആശാ വര്‍ക്കര്‍ സൗമ്യ, പള്ളിക്കുഞ്ഞി, ക്ലബ് അംഗങ്ങളായ ആരിഫ്, അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Health awareness program conducted< !- START disable copy paste -->  

Post a Comment