Join Whatsapp Group. Join now!

ഡിപ്പാര്‍ട്ട്മെന്റല്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 27, 28, 29 തീയതികളില്‍

കായിക അധ്യാപക സംഘടനയായ ഡിപ്പാര്‍ട്ട്മെന്റല്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 27, 28, 29 തീയ്യതികളില്‍ കാസര്‍കോട് നടക്കുമെന്ന് Kerala, News, Departmental Physical Education Teachers Association State conference on 27, 28, 29
കാസര്‍കോട്: (www.kasaragodvartha.com 26.02.2020) കായിക അധ്യാപക സംഘടനയായ ഡിപ്പാര്‍ട്ട്മെന്റല്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 27, 28, 29 തീയ്യതികളില്‍ കാസര്‍കോട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 29 ന് രാവിലെ 10.30ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. 27ന് ജനറല്‍ കൗണ്‍സിലും 28ന് പ്രതിനിധി സമ്മേളനവും നടക്കും.

പ്രതിനിധി സമ്മേളനം കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും. 29ന് ഉച്ചയ്ക്ക് 12 മണിക്ക് യാത്രയയപ്പ് സമ്മേളനം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. രണ്ടു മണിക്ക് കായികവിദ്യാഭ്യാസ സെമിനാര്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കായിക കേരളം നേരിടുന്ന വെല്ലുവിളികളും കായിക അധ്യപകരുടെ ചട്ടപ്പടി സമരവും ചര്‍ച്ചയാവുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കെ എം ബല്ലാള്‍, കെ വിജയകൃഷ്ണന്‍, കെ സുര്യനാരായണഭട്ട്, മുഹമ്മദ് ഹഫീഖ്, ഡോ. അശോക്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Kerala, News, Departmental Physical Education Teachers Association State conference on 27, 28, 29  < !- START disable copy paste -->  

Post a Comment