Join Whatsapp Group. Join now!

തളങ്കര തീരദേശ റോഡ് നിര്‍മ്മാണം പാതിവഴിയില്‍; ജില്ലാ ഭരണകൂടത്തിന് മൗനം: എ അബ്ദുര്‍ റഹ് മാന്‍

ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി അനുവദിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തി ആരംഭിച്ച തളങ്കര പടിഞ്ഞാര്‍ - പള്ളം തീരദേശ Kerala, News, A Abdul Rahman on Thalangara coastal road
കാസര്‍കോട്: (my.kasargodvartha.com 14.02.2020) ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി അനുവദിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തി ആരംഭിച്ച തളങ്കര പടിഞ്ഞാര്‍ - പള്ളം തീരദേശ റോഡിന്റെ നിര്‍മ്മാണം ജില്ലാ ഭരണകൂടത്തിന്റെ നിസംഗതമൂലം പാതിവഴിയിലായിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു. കാസര്‍കോട് നഗരസഭയിലെ 29, 30,31 വാര്‍ഡുകളിലായി രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ ചന്ദ്രഗിരി പുഴയോട് ചേര്‍ന്ന് പ്രവര്‍ത്തി ആരംഭിച്ച തീരദേശ റോഡിന്റെ നിര്‍മാണമാണ് തടസ്സപ്പെട്ടിരിക്കുന്നത്. തീരദേശ റോഡ് നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്ന തടസങ്ങള്‍ നീക്കാന്‍ ജില്ലാ കലക്ടര്‍ അടക്കം ഇടപെടുകയും നിര്‍മ്മാണം ഒരു കിലോമീറ്ററിലധികം എത്തിക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു. അത് വഴി ബന്ധപ്പെട്ട കരാറുകാരന് അടങ്കല്‍ തുകയുടെ പകുതിയിലേറെ പണം ലഭ്യമാകുകയും ചെയ്തതോടെ പ്രവര്‍ത്തി പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.

നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തളങ്കരയില്‍ നിന്നും നെല്ലിക്കുന്നിലേക്ക് എളുപ്പ വഴിയില്‍ എത്തിച്ചേരാനും, പ്രഭാതസവാരിക്കും മറ്റും അനുയോജ്യമായ തീരദേശ റോഡ് യഥാര്‍ത്ഥ്യമായാല്‍ മത്സ്യതൊഴിലാളികളടക്കമുള്ള ആയിരങ്ങള്‍ക്ക് ഉപകാരപ്രദമാകുമായിരുന്നു.
രണ്ട് കോടി രൂപ ചിലവില്‍ പൂര്‍ത്തീകരിക്കേണ്ട തളങ്കര പടിഞ്ഞാര്‍ - പള്ളം തീരദേശ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് ജില്ലാ ഭരണകൂടത്തിന്റെ താല്പര്യക്കുറവ് മൂലമാണ്. നടക്കുന്നതും നടക്കാത്തതുമായ പദ്ധതികളുടെ പേരില്‍ നിത്യേന പ്രഖ്യാപനങ്ങളും, അവകാശവാദങ്ങളും നടത്തുന്ന ജില്ലാ കലക്ടര്‍ തളങ്കര തീരദേശ റോഡിന്റെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചത് സംബന്ധിച്ച് മൗനം പാലിക്കുന്നത് സംശയങ്ങള്‍ക്ക് ഇടം നല്‍കുകയാണെന്നും തീരദേശ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അബ്ദുര്‍ റഹ് മാന്‍ മുന്നറിയിപ്പ് നല്‍കി.



Keywords: Kerala, News, A Abdul Rahman on Thalangara coastal road
  < !- START disable copy paste -->   

Post a Comment