Join Whatsapp Group. Join now!

നാടിന് വെളിച്ചമേകാന്‍ ഉദുമയില്‍ നാട്ടുകാരുടെ പ്രതിഷേധ ജ്വാല

നാടിന് വെളിച്ചമേകാന്‍ ഉദുമയില്‍ നാട്ടുകാരുടെ പ്രതിഷേധ ജ്വാല. കെഎസ്ടിപി റോഡിലെ ഉദുമ ടൗണിനെ Kerala, News, Udma, KSTP Road, Kalanad, Udumakkar kootayma conducted a flame of protest
ഉദുമ: (my.kasargodvartha.com 01.01.2020) നാടിന് വെളിച്ചമേകാന്‍ ഉദുമയില്‍ നാട്ടുകാരുടെ പ്രതിഷേധ ജ്വാല. കെഎസ്ടിപി റോഡിലെ ഉദുമ ടൗണിനെ ഇരുട്ടില്‍നിന്നും മോചിപ്പിക്കുക, കളനാട് ഓവര്‍ ബ്രിഡ്ജ് മുതല്‍ പാലക്കുന്ന് വരെ കത്താത്ത മുഴുവന്‍ സോളാര്‍ ലൈറ്റുകളും പ്രകാശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉദുമക്കാര്‍ കൂട്ടായ്മയാണ് മെഴുകുതിരി കൊളുത്തി പ്രതിഷേധ ജ്വാല തീര്‍ത്തത്. അന്തിയായാല്‍ കൂരിരുട്ടില്‍ നട്ടംതിരിയുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പ്രതിഷേധ ജ്വാലയില്‍ അണിനിരന്നവര്‍ ആവശ്യപ്പെട്ടു.

ശ്രീധരന്‍ വയലില്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ അധ്യക്ഷത വഹിച്ചു.

ഡോ. അബ്ദുല്‍ അഷ്റഫ്, എച്ച് ഹരിഹരന്‍, മധുകുമാര്‍ നാഗത്തിങ്കാല്‍, സി കെ കണ്ണന്‍ പാലക്കുന്ന്, കെ ആര്‍ സുരേഷ് ബാബു, മധു കൊക്കാല്‍, അനീഷ് പണിക്കര്‍, അനില്‍ ഉദുമ എന്നിവര്‍ നേതൃത്വം നല്‍കി. ഹനീഫ തളങ്കര, ടി കെ ഹസൈനാര്‍, ഇ പി ഹസന്‍, മാഹിന്‍ പുതിയനിരം എന്നിവര്‍ സംബന്ധിച്ചു.

ഈ സമരം സൂചന മാത്രമാണെന്നും പരിഹാരം കണ്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വമ്പിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കളനാട് ഓവര്‍ ബ്രിഡ്ജ് മുതല്‍ പാലക്കുന്ന് വരെയുള്ള സോളാര്‍ വിളക്കുകള്‍ ഒട്ടുമുക്കാലും പണിമുടക്കിയിട്ട് നാളുകള്‍ ഏറെയായി. രാത്രികാലങ്ങള്‍ ഉദുമ-പാലക്കുന്ന് ഭാഗങ്ങള്‍ മുഴുവന്‍ മാസങ്ങളായി ഇരുട്ടിലാണ്.

വലിയ പ്രതീക്ഷകള്‍ക്ക് വകനല്‍കിയ കെഎസ്ടിപി പരിഷ്‌കാരങ്ങള്‍ നാടിന് നല്‍കിയത് അപകടമരണങ്ങള്‍ അടക്കം നിരവധി കോട്ടങ്ങള്‍ മാത്രം. അശാസ്ത്രീയവും അപൂര്‍ണവുമായ ഓവുചാലുകള്‍ മരണക്കുഴികളായി മാറി. പഞ്ചായത്ത് മുന്‍ ഭരണസമിതി ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച സോളാര്‍ ലൈറ്റിന്റെ വിളക്കുകാല്‍ കാടുമൂടി കിടക്കുന്നു. ഇതിന്റെ ബാറ്ററികള്‍ സാമൂഹികവിരുദ്ധര്‍ മോഷ്ടിച്ചു കൊണ്ടുപോയി. ഇതിനു പകരം പുതിയത് സ്ഥാപിക്കാന്‍ ഇപ്പോഴത്തെ ഭരണസമിതിയും തയാറായില്ല. ടൗണിലെ കൂരിരുട്ട് കാരണം പല ദിവസങ്ങളിലും രാത്രികാലങ്ങളില്‍ വാഹനാപകടം നടക്കുന്നു. നിരവധി അപകട മരണങ്ങളും അടുത്ത കാലത്തായി ഉദുമ ടൗണില്‍ മാത്രം നടന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Udma, KSTP Road, Kalanad, Udumakkar kootayma conducted  a flame of protest

Post a Comment