Join Whatsapp Group. Join now!

തുളുനാട് മാസിക വിനോദിനി നാലപ്പാടം അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നടത്തി

തുളുനാട് മാസിക വിനോദിനി നാലപ്പാടം അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നടത്തി. എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. Kerala, News, Thulunad Masika award distributed
നീലേശ്വരം: (my.kasargodvartha.com 21.01.2020) തുളുനാട് മാസിക വിനോദിനി നാലപ്പാടം അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നടത്തി. എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിനോദിനി നാലപ്പാടം സ്മാരക പുരസ്‌കാരം വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധയ്ക്ക് എംഎല്‍എ സമ്മാനിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഗംഗന്‍ കാഞ്ഞങ്ങാടിനെ ആദരിച്ചു.

കുമാരന്‍ നാലപ്പാടത്തിന്റെ 'കാക്ക: ശാസ്ത്രവും പുരാവൃത്തവും' എന്ന പുസ്തകം പ്രകാശന്‍ കരിവെള്ളൂരിനു നല്‍കി പി. അപ്പുക്കുട്ടനും, കെ.ജി. സുധാകരന്റെ 'രത്നങ്ങള്‍ വില്‍പനയ്ക്ക്' എന്ന പുസ്തകം ജയന്‍ നീലേശ്വരത്തിനു നല്‍കി നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജനും പ്രകാശനം ചെയ്തു. വാസു ചോറോട് അധ്യക്ഷത വഹിച്ചു. ഇ. ഉണ്ണിക്കൃഷ്ണന്‍, ഡോ.വി.പി.പി. മുസ്തഫ, രാജന്‍ കരുവാരക്കുണ്ട്, സി.എം. വിനയചന്ദ്രന്‍, കെ. വിശ്വനാഥന്‍, എം.വി. രാഘവന്‍, പി.സി. സുബൈദ, കെ.കെ. നായര്‍, കൊട്ടറ വാസുദേവ്, എന്‍. ഗംഗാധരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എ.വി. സുരേന്ദ്രന്‍, ഉപേന്ദ്രന്‍ മടിക്കൈ, ശ്യാംബാബു വെള്ളിക്കോത്ത്, രാജീവന്‍ പുതുക്കുളം, കുമാരന്‍ നാലപ്പാടം, കെ.ജി. സുധാകരന്‍, ഗംഗന്‍ കാഞ്ഞങ്ങാട്, സുരേഷ് കുമാര്‍ നീലേശ്വരം, എസ്.എ.എസ്. നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thulunad Masika award distributed
 

Post a Comment