Join Whatsapp Group. Join now!

പി എം ഫൗണ്ടേഷന്റെ ആറാമത് നോഡല്‍ സെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക് കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി എം ഫൗണ്ടേഷന്റെ ആറാമത് നോഡല്‍ സെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക് കാസര്‍കോട് ആരംഭിച്ചു. ആലിയ മാനേജ്‌മെന്റ് കമ്മിറ്റിയുമായി സഹKerala, News, PM Foundation 6th nodal center started in Kasaragod
കാസര്‍കോട്: (my.kasargodvartha.com 16.01.2020) കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി എം ഫൗണ്ടേഷന്റെ ആറാമത് നോഡല്‍ സെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക് കാസര്‍കോട് ആരംഭിച്ചു. ആലിയ മാനേജ്‌മെന്റ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സെന്ററില്‍ വിദ്യാഭ്യാസ, തൊഴില്‍, സാമൂഹ്യ സുരക്ഷാ മേഖലകളില്‍ സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ വകുപ്പുകളും ഏജന്‍സികളും പി എം ഫൗണ്ടേഷനും ആവിഷ്‌കരിച്ചു  നടപ്പാക്കുന്ന വ്യക്തികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള വിവിധ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും അവ നേടിയെടുക്കാന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കും.

കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിനായുള്ള വിവിധ സ്‌കോളര്‍ഷിപ്പുകളുടെയും സ്‌കീമുകളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുകയും അവ ഗുണഭോക്താക്കള്‍ക്ക് എത്തിക്കുകയും സെന്ററിന്റെ ലക്ഷ്യമാണ്. ഇത് സംബന്ധമായ വിവരങ്ങള്‍ രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെയുള്ളവരിലേക്ക് എത്തിക്കാന്‍ വിവിധ തട്ടുകളില്‍ പരിശീലനപരിപാടികളും അവബോധന ക്ലാസുകളും നടത്തും.

കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുുന്ന് ഉദ്ഘാനം ചെയ്തു. ആലിയ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് ഡോ. സി പി ഹബീബുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. പി എം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ പി എം മുഹമദ് ഹനീഷ് ഐ എ എസ് പദ്ധതി വിശദീകരിച്ചു. പി എം ഫൗണ്ടേഷന്‍ ട്രസ്റ്റി സി എച്ച് അബ്ദുര്‍ റഹീം, ഡയറക്ടര്‍ 'സൈറ ബാനു, കാസര്‍കോട് നരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹീം, കാസര്‍കോട് സംയുക്ത ജമാഅത്ത് സെക്രട്ടറി ടി ഇ അബ്ദുല്ല, മാലിക് ദീനാര്‍ ജമാഅത്ത് സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, സഅദിയ മാനേജിംഗ് കമ്മിറ്റി ട്രഷറര്‍ മാഹിന്‍ കല്ലട്ര, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് വി എന്‍ ഹാരിസ്, ഹസനത്തുല്‍ ജാരിയ മസ്ജിദ് ഖത്തീബ് അത്തീഖുര്‍ റഹ് മാന്‍ ഫൈസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആലിയ മാനേജിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി എച്ച് മുഹമ്മദ് സ്വാഗതവും സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി ചെമ്പിരിക്ക നന്ദിയും പറഞ്ഞു.




Keywords: Kerala, News, PM Foundation 6th nodal center started in Kasaragod 

Post a Comment