Join Whatsapp Group. Join now!

ഫീനിക്‌സ് ബെണ്ടിച്ചാല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

ബെണ്ടിച്ചാലിലെ കലാ കായിക സാംസ്‌കാരിക ഫോറം ഫീനിക്‌സ് ബെണ്ടിച്ചാലിന്റെ ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് Kerala, News, Phoenix Bendichal Office inaugurated
ചട്ടഞ്ചാല്‍: (www.kasaragodvartha.com 28.01.2020) ബെണ്ടിച്ചാലിലെ കലാ കായിക സാംസ്‌കാരിക ഫോറം ഫീനിക്‌സ് ബെണ്ടിച്ചാലിന്റെ ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ നിര്‍വഹിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ എ എസ് ഐ പത്മനാഭന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഭരണഘടനാ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്തു.

തുടര്‍ന്ന് ഫീനിക്‌സ് ബെണ്ടിച്ചാല്‍ - കേരള ബ്ലഡ് ഡോണേഴ്‌സ് കാസര്‍കോട് യൂണിറ്റ് - ക്ലിനികെയര്‍ ആശുപത്രി ചട്ടഞ്ചാലുമായി സഹകരിച്ച് സൗജന്യ രക്തഗ്രൂപ്പ് പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡണ്ട് ഖാദര്‍ ബെണ്ടിച്ചാല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഇബ്രാഹിം കല്ലട നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Phoenix Bendichal Office inaugurated< !- START disable copy paste -->  

Post a Comment