Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 15-01-2020

ലൈഫ് പദ്ധയില്‍ ബദിയടുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ Kerala, News, Nattuvedi-Nattuvarthamanam 15-01-2020
ലൈഫ് മിഷന്‍: കുടുംബ സംഗമവും അദാലത്തും ബുധനാഴ്ച

കാസര്‍കോട്: (my.kasargodvartha.com 14.01.2020) ലൈഫ് പദ്ധയില്‍ ബദിയടുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ബുധനാഴ്ച രാവിലെ 10 മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.

ഭരണഘടനാ സംരക്ഷണ തൊഴിലാളി സദസ് ബുധനാഴ്ച 

കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ തൊഴിലാളി യൂണിയനുകളുടെ ഭരണഘടനാ സംരക്ഷണ സദസ് ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരത്തുവട്ടില്‍ നടത്തുവാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ മണ്ഡലം യോഗം തീരുമാനിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്്ഘാടനം ചെയ്യും.

ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് വോട്ട്; ക്യാമ്പ് ബുധനാഴ്ച 

കാസര്‍കോട്: പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുടെ പേര് വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി ബുധനാഴ്ച രാവിലെ 10ന് കലക്ട്രേറ്റില്‍ പ്രേത്യക ക്യാമ്പ് സംഘടിപ്പിക്കും.

പുങ്ങംചാല്‍കളരിയില്‍ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട ഉത്സം ബുധനാഴ്ച തുടങ്ങും

വെള്ളരിക്കുണ്ട്: പുങ്ങംചാല്‍കളരിയില്‍ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട ഉത്സം ബുധനാഴ്ച തുടങ്ങും. രാവിലെ ഏഴു മണിക്ക് വിശേഷാല്‍ പൂജകള്‍, പുരാണ പാരായണം. വൈകിട്ട് 5.30ന് ചീര്‍ക്കയം സുബ്രഹ്മണ്യം കോവിലില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര ആരംഭിക്കും.

മകരവിളക്ക്; പ്രത്യേക ചടങ്ങുകള്‍ ബുധനാഴ്ച 

വെള്ളരിക്കുണ്ട്: മകരവിളക്ക് പ്രമാണിച്ച് ബുധനാഴ്ച മലയോരത്തെ ക്ഷേത്രങ്ങളില്‍ വിവിധ ചടങ്ങുകള്‍ നടക്കും. സംക്രമണ പൂജകളും അടിയന്തിരങ്ങളും ഉണ്ടാകും. 15ന് രാവിലെ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ നടക്കും.

എസ് കെ എസ് എസ് എഫ് മേഖലാ കൗണ്‍സില്‍ ബുധനാഴ്ച

കാസര്‍കോട്: എസ് കെ എസ് എസ് എഫ് 2020-22 വര്‍ഷത്തേക്കുള്ള മേഖലാതല സംഘടനാ തെരഞ്ഞെടുപ്പ് 15 മുതല്‍ നടക്കും. ഇതിനുമുന്നോടിയായ ശാഖ, ക്ലസ്റ്റര്‍ കമ്മിറ്റികള്‍ നിലവില്‍ വരും. മേഖലയിലേക്കുള്ള റിട്ടേണിംഗ് ഓഫീസര്‍മാരെയും നിരീക്ഷകന്മാരെയും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Nattuvedi-Nattuvarthamanam 15-01-2020

Post a Comment