പൗരത്വ ഭേദഗതി ബില്ലിനെതിരെ എരിയാല്‍ ജമാഅത്തിന്റെ പ്രതിഷേധ പ്രകടനവും പോസ്റ്റ് ഓഫീസ് ധര്‍ണയും വെള്ളിയാഴ്ച
പൗരത്വ ഭേദഗതി ബില്ലിനെതിരെ എരിയാല്‍ ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കുഡ്ലു പോസ്റ്റ് ഓഫീസ് ധര്‍ണയും ജനുവരി 10ന് വെള്ളിയാഴ്ച നടക്കും. പൗരത്വ ഭേദഗതി നിയമം, എന്‍ ആര് സി എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം പള്ളി പരിസരത്തു നിന്ന് റാലി ആരംഭിക്കും. മഹല്ലിലെ മുഴുവന്‍ ആളുകളും നാട്ടുകാരും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അമ്മമാര്‍ക്കായി കുഞ്ഞിക്കരുതല്; സെമിനാര്‍ വെള്ളിയാഴ്ച
നവജാത ശിശുക്കളുടെ അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി മലയാള മനോരമ ആഴ്ചപതിപ്പിന്റെയും പാംപേഴ്സിന്റെയും ഐസിഡിഎസിന്റേയും സഹകരണത്തോടെ നടത്തുന്ന കുഞ്ഞിക്കരുതല് സൗജന്യ സെമിനാര്‍ വെള്ളിയാഴ്ച കാസര്‍കോട് കാളിക്കടവ് ശ്രീ കാരക്കാകാവ് ഭഗവതി ക്ഷേത്ര കല്യാണ മണ്ഡപത്തില്‍.
പാലക്കുന്ന് കരിപ്പോടി പ്രാദേശിക സമിതിയുടെ ഉപവാസ സമരം വെള്ളിയാഴ്ച
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനോട് അധികൃതര്‍ തുടര്‍ന്നു വരുന്ന അവഗണനയ്ക്കെതിരെ പാലക്കുന്ന് ക്ഷേത്ര കരിപ്പോടി പ്രാദേശിക സമിതിയുടെ ഉപവാസ സമരം വെള്ളിയാഴ്ച നടക്കും. രാവിലെ 9.30ന് രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഉദ്ഘാടനം ചെയ്യും.
പ്രതിഷേധ റാലിയും സംഗമവും
പൗരത്വ ഭേദഗതി നിയമം അസാധുവാക്കുക, ദേശീയ പൗരത്വ രജിസ്റ്റര്‍ തള്ളിക്കളയുക എന്നീ ആവശ്യങ്ങളുമായി ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നാലിന് ചെമ്മനാട് പ്രതിഷേധ റാലിയും സംഗമവും നടത്തും.
കമ്മട്ട തറവാട് കളിയാട്ടം വെള്ളിയാഴ്ച തുടങ്ങും
പൊയിനാച്ചി പടിഞ്ഞാറേക്കര കമ്മട്ട തറവാട് കളിയാട്ടം വെള്ളിയാഴ്ച തുടങ്ങും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nattuvedhi Nattuvarthamaanam 10.01.2020, News, Kerala