Kerala

Gulf

Chalanam

Obituary

Video News

മുസ്‌ലിംലീഗ് ദേശ് രക്ഷാ മാര്‍ച്ച്: ജനുവരി എട്ടിന് വാര്‍ഡ് കൺവെന്‍ഷനുകള്‍; 10ന് വിളംബര ജാഥകള്‍

കാസര്‍കോട്: (my.kasargodvartha.com 03.01.2020) പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സി നടപ്പിലാക്കുന്നതിനെതിരെയും ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ജനുവരി 11, 12 തീയതികളില്‍ നിലേശ്വരത്തുനിന്നും കുമ്പളയിലേക്ക് നടത്തുന്ന 'ഇന്ത്യ എല്ലാവരുടേതുമാണ്' ദേശ് രക്ഷാ മാര്‍ച്ച് വിജയിപ്പിക്കുന്നതിന് ജനുവരി എട്ടിന് മുഴുവന്‍ വാര്‍ഡുകളിലും പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാനും 10ന് വൈകുന്നേരം മുഴുവന്‍ മുനിസിപ്പല്‍-പഞ്ചായത്ത് തലങ്ങളിലും വിളംബര ജാഥ നടത്താനും മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും പോഷക സംഘടന ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും വൈറ്റ്ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ എന്നിവരുടെയും യോഗം തീരുമാനിച്ചു.

ദേശ് രക്ഷാ മാര്‍ച്ച് ജനുവരി 11ന് രാവിലെ ഒമ്പതുമണിക്ക് നീലേശ്വരത്തുനിന്ന് ആരംഭിച്ച് വൈകുന്നേരം സൗത്ത് ചിത്താരിയില്‍ സമാപിക്കും. 12ന് രാവിലെ ഒമ്പതുമണിക്ക് ഉദുമയില്‍നിന്നും ആരംഭിച്ച് വൈകീട്ട് കുമ്പളയില്‍ സമാപിക്കും.

മുസ്‌ലിംലീഗ് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, നിയോജക മണ്ഡലം, മുനിസിപ്പല്‍-പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, പോഷക സംഘടന ജില്ലാ കമ്മിറ്റി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, സഹകരണ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍ എന്നിവര്‍ ദേശ് രക്ഷാമാര്‍ച്ചില്‍ സ്ഥിരം അംഗങ്ങ

ളായിരിക്കും. ഓരോ നിയോജക മണ്ഡലങ്ങളില്‍നിന്നും തെരഞ്ഞെടുക്കുന്ന ആയിരം സജീവ പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിചേരും.

മാര്‍ച്ചില്‍ ഇരുചക്രവാഹനങ്ങളും മറ്റും ഉപയോഗിക്കാന്‍ പാടില്ല. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം മാര്‍ച്ചില്‍ അണിനിരക്കേണ്ടതെന്നും യോഗം തീരുമാനിച്ചു. പ്രത്യേകം പരിശീലനം നേടിയ മുസ്‌ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ മാര്‍ച്ചിനെ നിയന്ത്രിക്കും. ഗതാഗത തടസ്സം സൃഷ്ടിക്കാത്ത രീതിയില്‍ അച്ചടക്കം പാലിച്ച് മാര്‍ച്ചില്‍ അണിച്ചേരണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, വി കെ പി ഹമീദലി, കെ മുഹമ്മദ്കുഞ്ഞി, വി പി അബ്ദുല്‍ഖാദര്‍, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എ എം കടവത്ത്, കെ ഇ എ ബക്കര്‍, എം പി ജാഫര്‍, എം അബ്ബാസ്, കെ എ അബ്ദുല്ലക്കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍ വണ്‍ഫോര്‍, ലത്തീഫ് നീലഗിരി, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, ഷരീഫ് കൊടവഞ്ചി, എ പി ഉമ്മര്‍, സി എം ഖാദര്‍ ഹാജി, എ എ അബ്ദുര്‍ റഹ്മാന്‍, സി എ അബ്ദുല്ലക്കുഞ്ഞി ഹാജി, അഡ്വ. ഫൈസല്‍,

പി പി നസീമ, മുംതാസ് സമീറ, കെ കെ ബദറുദ്ദീന്‍, സി ബി ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, ward convention,white guard volunteer, Muslim League Desh raksha march on 8th

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive