Join Whatsapp Group. Join now!

കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍

കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെഎഎംഎ) ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. Kerala, News, Kasaragod, Thrissur, KAMA District committee office bearers
കാസര്‍കോട്: (my.kasargodvartha.com 02.01.2020) കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെഎഎംഎ) ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുല്‍ഖാദര്‍ എന്‍ എ, സെക്രട്ടറിയായി മുഹമ്മദ് ഇര്‍ഷാദ് കെ, ട്രഷററായി സിറാജുദ്ദീന്‍ എസ് എം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജനുവരി 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കെഎഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍മജീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ് എ അബ്ദുര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് എ, ഇര്‍ഷാദ്, അസ്ലം, സലീം ടി ഇ, അലീമ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു യാസിര്‍ സി എല്‍ സ്വാഗതവും സിറാജുദ്ദീന്‍ എസ് എം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Thrissur, KAMA District committee office bearers

Post a Comment