Join Whatsapp Group. Join now!

പ്ലാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേറ്റ് അംഗഡിമുഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പ്ലാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേറ്റ് അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ Kerala, News, Angadimugar, Established Waste Management System at Angadimugar School
അംഗഡിമുഗര്‍: (my.kasargodvartha.com 01.01.2020) പ്ലാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേറ്റ് അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഇതിനായി വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം സ്‌കൂളില്‍ നിലവില്‍വന്നു.

പ്ലാസ്റ്റിക്, പേപ്പര്‍, ബയോ വേസ്റ്റുകള്‍ എന്നിവ പ്രത്യേകം തരംതിരിച്ച് നിക്ഷേപിക്കും. കുമ്പള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം സ്‌കൂളില്‍ സ്ഥാപിച്ചത്.

എന്‍എസ്എസ് കോഓഡിനേറ്റര്‍ സിദ്ദീഖ് മാസ്റ്റര്‍ കുമ്പള ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ സരോജിനി, ഗോപാലകൃഷ്ണ നായ്ക്, മാധവന്‍, ജംഷാദ്, സലാഹുദ്ദീന്‍, രവിശങ്കര്‍, ബാലകൃഷ്ണന്‍, സഈദ്, ജയറാമ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Angadimugar, Established Waste Management System at Angadimugar School

Post a Comment