Join Whatsapp Group. Join now!

സി കൃഷ്ണനായര്‍ സ്മാരക മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകനും, സി പി എം സംസ്ഥാന Kerala, News, Entry call for C Krishnan memorial media award
കാസര്‍കോട്: (my.kasargodvartha.com 27.01.2020) പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകനും, സി പി എം സംസ്ഥാന കമ്മിറ്റിയംഗവും, ദേശാഭിമാനി ലേഖകനുമായിരുന്ന സി. കൃഷ്ണന്‍ നായരുടെ പേരില്‍ ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. കാസര്‍കോട് ഇ എം എസ് പഠനഗവേഷണകേന്ദ്രം സി കൃഷ്ണന്‍നായരുടെ കുടുംബത്തിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. പതിനായിരം രൂപയും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 14ന് സി കൃഷ്ണന്‍നായര്‍ അനുസ്മരണ പരിപാടിയില്‍ സമ്മാനിക്കും.

2019 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിനാണ് ഇത്തവണത്തെ അവാര്‍ഡ്. എന്‍ട്രികള്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് ഡയറക്ടര്‍, ഇ. എം എസ് പഠനഗവേഷണ കേന്ദ്രം, എ കെ ജി മന്ദിരം, വിദ്യാനഗര്‍ (പിഒ), കാസര്‍കോട്, 671123 എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495546339 എന്ന നമ്പറില്‍ ബന്ധപ്പെടുക.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Entry call for C Krishnan memorial media award
  < !- START disable copy paste -->   

Post a Comment