Join Whatsapp Group. Join now!

തളങ്കര മുസ്ലിം ജമാഅത്തിന്റെ 'എന്റെ തളങ്കര സീസണ്‍ 5' കുടുംബ സംഗമം ആവേശമായി

തളങ്കര മുസ്ലിം ജമാഅത്തിന്റെ 'എന്റെ തളങ്കര സീസണ്‍ 5' കുടുംബ സംഗമംGulf, News, World
അബൂദബി: (my.kasargodvartha.com 06.01.2020) തളങ്കര മുസ്ലിം ജമാഅത്തിന്റെ 'എന്റെ തളങ്കര സീസണ്‍ 5' കുടുംബ സംഗമം ആവേശമായി. അബൂദബി ഖാലിദിയാ പാര്‍ക്കിലാണ് ആവേശത്തിരയിളക്കി പരിപാടി നടന്നത്. കുടുംബാംഗങ്ങള്‍ക്കായി ഒരുക്കിയ കായിക മത്സരങ്ങളും വിജ്ഞാനപ്രദമായ മെമ്മറി ടെസ്റ്റും മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ ആസ്വാദ്യകരമായി.

പോറ്റമ്മയുടെ മടിയിലിരുന്ന് പെറ്റമ്മയായ തളങ്കരയെ കുറിച്ച് ഓര്‍ക്കാനും പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ അമ്പാസിഡറാകാനും സംഗമത്തിന് കഴിഞ്ഞു. ജമാഅത്തിനെ പരിചയപ്പെടുത്തി കൊണ്ട് സെക്രട്ടറി എന്‍ എം അബദുല്ല സംഗമത്തിന് തുടക്കം കുറിച്ചു. കളിച്ചും ചിരിച്ചും 'നാട്ടു ബിസ്യം' പറഞ്ഞും വളരുന്ന തളങ്കരയുടെ കുതിപ്പില്‍ സന്തോഷം പങ്കുവെച്ചപ്പോള്‍ ബലൂണ്‍ പൊട്ടിക്കലിന്റെയും ഗോരിയുടെയും ചാക്ക് റൈസിന്റെയും ആരവം അന്തരിക്ഷത്തില്‍ ആഹ്‌ളാദത്തിന്റെ മഴവില്ല് തീര്‍ത്തു. തളങ്കര നിവാസികളുടെ നിറഞ്ഞ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായ സംഗമം ആവേശോജ്വലമായ കമ്പവലി മത്സരത്തോടെ രാത്രി വൈകിയാണ് സമാപിച്ചത്.

Gulf, News, World, Ente Thalankara Season 5 Family Meet

പ്രസിഡണ്ട്ന്റ് ഡോ. മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങളും ഓണ്‍ലൈന്‍ ക്വിസ്സ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പ്രവാസ ജിവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന സ്ഥാപക മെമ്പര്‍ ഗഫൂര്‍ ഹാജിയെ ആദരിച്ചു. സംഗമ കമ്മിറ്റി ചെര്‍മാന്‍ മുഹമ്മദലി, കണ്‍വീനര്‍ റയീസ് കണ്ടത്തില്‍, സിയാ തെരുവത്ത്, കമ്മിറ്റി മെമ്പര്‍മാരായ ഇംത്യാസ്, ഹബീബ് കൊട്ട, ബദറു ഹൊന്നമൂല, റിയാസ് കടവത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Gulf, News, World, Ente Thalankara Season 5 Family Meet

Post a Comment