നെല്ലിക്കുന്ന്: (my.kasargodvartha.com 28.01.2020) തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പകുതി പിന്നിട്ടതോടെ ഭക്തജന തിരക്കേറി. കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മഖാം സന്ദര്‍ശനത്തിനെത്തി. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എയുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ സ്വീകരിച്ചു. തിങ്കളാഴ്ച മഗ് രിബ് നിസ്‌ക്കാരനന്തരം ഉറൂസില്‍ വിശിഷ്ടാതിഥിയായി എത്തിയ ഖുറത്തു സാദാത്ത് കുറാ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
നവാസ് മന്നാനി പ്രഭാഷണം നടത്തി. പൗരത്വ ബില്ലിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രഭാഷണത്തിനിടെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിക്ക് ഇ പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് സംയുക്ത ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉറൂസ് നഗരിയില്‍ എത്തുന്ന ഭക്തജനങ്ങളെയും വാഹനങ്ങളെയും നിയന്ത്രിക്കാന്‍ നുറുക്കണക്കിന് വളണ്ടിയര്‍മാര്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫെബ്രവരി ഒന്നിനാണ് ഉറൂസ് സമാപിക്കുന്നത്. രണ്ടിന് രാവിലെ ലക്ഷക്കണക്കിന് പേര്‍ക്ക് അന്നദാനം നടത്തുന്നതോടെ 11 ദിവസത്തെ ഉറൂസിന് സമാപ്തിയാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Crowd in Nellikkunnu Thangal Uppappa uroos
< !- START disable copy paste -->