Join Whatsapp Group. Join now!

ആലിയ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ 80-ാമത് വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു

ആലിയ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ എണ്‍പതാമത് വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം News, Kerala, Minister, E Chandrasekharan, Students, Aliya group 80th anniversary celebrated
പരവനടുക്കം: (www.kasargodvartha.com 13.01.2020) ആലിയ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ എണ്‍പതാമത് വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ആലിയ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് ഡോ. സി പി ഹബീബുറഹ് മാന്‍ അധ്യക്ഷത വഹിച്ചു. നിയമസഭ സാമാജികന്‍ എന്‍ എ നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ആലിയ ഇന്റര്‍ നാഷണല്‍ അക്കാദമി പ്രിന്‍സിപ്പല്‍ ടി കെ മുഹമ്മദലി, സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബാലകൃഷ്ണന്‍ നായര്‍, ഐടിഐ കറസ്‌പോണ്ടന്റ് ആഷിക് അലി എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും അരങ്ങേറി.

News, Kerala, Minister, E Chandrasekharan, Students, Aliya group 80th anniversary celebrated

മാനേജിങ്ങ് കമ്മറ്റി വൈസ് പ്രസിഡണ്ട് കെ വി അബൂബക്കര്‍ ഉമരി ഉദ്‌ബോധന പ്രസംഗം നിര്‍വ്വഹിച്ചു. സെക്രട്ടറി സി എച്ച് മുഹമ്മദ് സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗീത ബാലകൃഷ്ണന്‍, മാനേജിംഗ് കമ്മറ്റി ട്രഷറര്‍ അബ്ദുല്ല മീത്തല്‍, കണ്‍വീനര്‍ ഹസന്‍ മാങ്ങാട്, മദ്രസ പിടിഎ പ്രസിഡണ്ട് അസ്ലം, ഇന്‍ ചാര്‍ജ് ഖലീലു റഹ് മാന്‍, എം പി മുഹമ്മദ് (വിമന്‍സ് കോളജ്), അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ ഉദയകുമാര്‍ പെരിയ, സ്റ്റാഫ് സെക്രട്ടറി റമീസ മുഹമ്മദ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡണ്ട് ജിഷാദ് എം കെ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ കരീം എച്ച് എം എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ ഹാനി അബ്ദുല്ല നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Minister, E Chandrasekharan, Students, Aliya group 80th anniversary celebrated 

Post a Comment