Join Whatsapp Group. Join now!

ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല; എസ്എസ്എഫ് മാസ് പ്രൊട്ടസ്റ്റ് പ്രതിഷേധ റാലി നടത്തി

താടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുക വഴി രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ Kerala, News, Kasaragod, Delhi, Students, protest, Police, SSF held a mass protest rally
കാസര്‍കോട്: (my.kasargodvartha.com 18.12.2019) മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുക വഴി രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ തകര്‍ത്തെറിയുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ എസ്എസ്എഫ് കാസര്‍കോട്ട് മാസ് പ്രൊട്ടസ്റ്റ് പ്രതിഷേധ റാലി നടത്തി.

രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നത് ജനാധിപത്യ ബോധമുള്ളവര്‍ക്ക് നോക്കിനില്‍ക്കാനാവില്ലെന്നും ജനകീയ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്നതിന് പകരം മാനുഷിക മൂല്യങ്ങളെ കാറ്റില്‍പറത്തിയുള്ള വിവേചനപരമായ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള മാന്യതയാണ് ഭരണകൂടം കാണിക്കേണ്ടതെന്നും എസ്എസ്എഫ് ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിട്ട പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച് എസ്എസ്എഫ് ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പുലിക്കുന്നില്‍നിന്നാരംഭിച്ച് പുതിയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു.

സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സാദിഖ് ആവള മുഖ്യപ്രഭാഷണം നടത്തി. മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ഖാദര്‍ സഖാഫി കാട്ടിപ്പാറ, കരീം ദര്‍ബാര്‍കട്ട, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, റസാഖ് സഖാഫി കോട്ടക്കുന്ന്, ഹാരിസ് ഹിമമി സഖാഫി പരപ്പ, ജബ്ബാര്‍ സഖാഫി പാത്തൂര്‍, റഹീം സഖാഫി ചിപ്പാര്‍, റഫീഖ് സഖാഫി ചേടിക്കുണ്ട്, അസീസ് സഖാഫി ചേടിക്കുണ്ട്, സിദ്ദീഖ് പൂത്തപ്പലം, അബ്ദുല്‍അസീസ് സൈനി, ശക്കീര്‍ എം ടി പി, അബ്ദുര്‍റഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുര്‍റഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീര്‍ സൈനി, ശാഫി ബിന്‍ ശാദുലി, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍, സുബൈര്‍ ബാഡൂര്‍, മുത്തലിബ് അടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Delhi, Students, protest, Police, SSF held a mass protest rally

Post a Comment