Join Whatsapp Group. Join now!

മൊഗ്രാല്‍ പൗരാവലിയുടെ റാലിയില്‍ പ്രതിഷേധമിരമ്പി

രാഷ്ട്രീയവും മതവും സംഘടനാ ചേരിതിരിവും മറന്ന് മൊഗ്രാലുകാര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ Kerala, News, Mogral, Powerful Protest in Mogral people's rally
മൊഗ്രാല്‍: (my.kasargodvartha.com 20.12.2019) രാഷ്ട്രീയവും മതവും സംഘടനാ ചേരിതിരിവും മറന്ന് മൊഗ്രാലുകാര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ ജ്വാല തീര്‍ത്തു. 'പൗരത്വം ജന്മാവകാശം' എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധ റാലിയില്‍ മൊഗ്രാലിലെ വിവിധ ജമാഅത്ത് ശാഖകളില്‍നിന്നായി പ്ലക്കാര്‍ഡുമായി ണ്ടായിരത്തില്‍പരം ആളുകളാണ് പങ്കാളികളായത്.


മൊഗ്രാല്‍ കടപ്പുറം വലിയ ജമാഅത്ത് പള്ളി പരിസരത്തുനിന്ന് ആരംഭിച്ച റാലി പെര്‍വാഡ് വരെ സഞ്ചരിച്ച് തിരിച്ച് മൊഗ്രാല്‍ ടൗണിലാണ് സമാപിച്ചത്.

റാലിക്ക് മൊഗ്രാലിലെ വിവിധ ജമാഅത്ത് ഖതീബുമാര്‍, മൊഗ്രാല്‍ ജമാഅത്ത് ഭാരവാഹികള്‍, വിവിധ മഹല്ല് ഭാരവാഹികള്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നായകര്‍, വിവിധ ക്ലബ്-സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Mogral, Powerful Protest in Mogral people's rally

Post a Comment