Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 30-12-2019

കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്രാ ചലച്ചിത്രോത്സവം Kerala, News, Nattuvedi, Kasaragod, Chattanchal, Arikkadi , Nattuvedi-Nattuvarthamanam 30-12-2019
കാസര്‍കോട് അന്താരാഷ്ട്രാ ചലച്ചിത്രോത്സവം

കാസര്‍കോട് (my.kasargodvartha.com 29.12.2019) കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്രാ ചലച്ചിത്രോത്സവം ഫ്രെയിംസ്-19 കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍. തിങ്കളാഴ്ച കുഞ്ഞുദൈവം, ഒരു രാത്രി ഒരു പകല്‍, താന്ന, ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിശിഷ്ടാതിഥി: പ്രതാപ് ജോസഫ്. ഓപണ്‍ ഫോറം: ഓണ്‍ലൈന്‍ സിനിമയും അല്ലാത്തതും.

കേരള അയണ്‍ ഫാബ്രിക്കേഷന്‍ എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍


കേരള അയണ്‍ ഫാബ്രിക്കേഷന്‍ എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു മുഖ്യാതിഥിയാവും.

ബേക്കല്‍ കോട്ട പുഷ്പമേള


ബേക്കല്‍ കോട്ടയില്‍ നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് വൈകീട്ട് നാലുമണി മുതല്‍ കൃഷിവകുപ്പ് ജീവനക്കാരുടെ ഗാനമഞ്ജരി

ദുരന്ത പ്രതിരോധ പ്രവര്‍ത്തന പരിശീലനം

തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളും ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളും ജനപങ്കാളിത്തത്തോടെ നടത്തുന്നതിന്റെ മുന്നോടിയായി നടത്തുന്ന പരിശീലനം 30, 31 തീയതികളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.

കളിയാട്ട മഹോത്സവം

വേളാഴി ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം വാര്‍ഷിക കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് ഏഴുമണിക്ക് ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര.

'ഒപ്പരം' പുതുവര്‍ഷാഘോഷ വിളംബര ഘോഷയാത്ര

കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്ന 'ഒപ്പരം' പുതുവര്‍ഷാഘോഷ പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് 4.30ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുലിക്കുന്നിലേക്ക് വിളംബര ഘോഷയാത്ര നടത്തും.

എന്‍ എ സുലൈമാന്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും

എന്‍ എ സുലൈമാന്റെ എട്ടാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് തളങ്കര റഫി മഹലില്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കും.

ആരിക്കാടിയില്‍ പ്രതിഷേധ സംഗമം


പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആരിക്കാടി പൗരസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണി മുതല്‍ രാത്രി 10 മണി വരെ ആരിക്കാടി ജംഗ്ഷനില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

ചട്ടഞ്ചാലില്‍ പ്രതിഷേധ റാലി


പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചട്ടഞ്ചാല്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് പ്രതിഷേധ റാലി നടത്തും. 55ാം മൈലില്‍നിന്ന് ആരംഭിച്ച് ചട്ടഞ്ചാലില്‍ സമാപിക്കും.

ബിജെപി ജനജാഗ്രതാ സമ്മേളനം

പൗരത്വ നിയമ ഭേദഗതിയുടെ വസ്തുതകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമ്മേളനം തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Chattanchal, Arikkadi , Nattuvedi-Nattuvarthamanam 30-12-2019

Post a Comment