Kerala

Gulf

Chalanam

Obituary

Video News

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 21-12-2019

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ മാര്‍ച്ച്

കാസര്‍കോട്: (my.kasargodvartha.com 20.12.2019) പൗരത്വ നിയമ ഭേദഗതിക്കെതിരെ ശനിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

ജില്ലാ കേരളോത്സവം കലാമത്സരങ്ങള്‍

ജില്ലാ കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പാക്കം ഗവ. ഹൈസ്‌കൂളില്‍ നടക്കും. ഒമ്പത് വേദികളിലായി 2500 പ്രതിഭകള്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രസംഗ മത്സരത്തോടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും. ഞായറാഴ്ച വൈകുന്നേരം നാടക മത്സരത്തോടെ കേരളോത്സവത്തിന് തിരശ്ശീല വീഴും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം


കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം കാസര്‍കോട്, കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൈത്തറി പ്രചാരണാര്‍ത്ഥം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം നടത്തും. ശനിയാഴ്ച രാവിലെ 9.30ന് കാസര്‍ഗോഡ് ഗവ. കോളേജിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്


ജില്ലാ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്‌നസ് അസോസിയേഷന്റെയും കാസര്‍കോട് പവര്‍ ഹെല്‍ത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് , മോഡേണ്‍ ഫിസ്‌ക് ശരീര സൗന്ദര്യ മത്സരം ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി വിളംബര ജാഥ

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ചുള്ള വിളംബര ജാഥ കാഞ്ഞങ്ങാട്ട്. ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് കൊവ്വല്‍പള്ളി മഖാം പരിസരത്തുനിന്ന് ആരംഭിക്കും.

പുകസ ഗ്രാമീണ നാടകോത്സവം


പുരോഗമന കലാ സാഹിത്യ സംഘം കാറഡുക്ക ഏരിയാ കമ്മിറ്റി ഒരുക്കുന്ന ഗ്രാമീണ നാടകോത്സവം. ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക് പള്ളഞ്ചി-കാട്ടിപ്പാറ ജിഎല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍. ഉദ്ഘാടകന്‍ -മുഹമ്മദ് പേരാമ്പ്ര. നാടകം പാലാ കമ്യൂണിക്കേഷന്‍സിന്റെ 'ജീവിതം മുതല്‍ ജീവിതം വരെ'

മുഹിമ്മാത്ത് അഹ്ദലിയ്യയും അനുസ്മരണവും

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി മാസാന്ത അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണവും ശനിയാഴ്ച പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.

അഖിലകേരള നാടകോത്സവം

കോട്ടപ്പുറം വൈകുണ്ഠം നാട്യവേദി ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആറാമത് അഖില കേരള നാടകോത്സവം 21 മുതല്‍ 24 വരെ കോട്ടപ്പുറം വൈകുണ്ഠം ക്ഷേത്ര പരിസരത്ത് നടക്കും. ദിവസവും രാത്രി എട്ടുമണിക്ക് നാടകം തുടങ്ങും.

വെള്ളച്ചാലില്‍ നാടകോത്സവം

ചെറുവത്തൂര്‍: കൊടക്കാട് വെള്ളച്ചാല്‍ യംഗ്‌മെന്‍സിന്റെ പ്രഫഷണല്‍ നാടകോത്സവം 21 മുതല്‍ 25 വരെ നടക്കും. 21ന് വൈകീട്ട് നാടകോത്സവം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ഓണ്‍ലൈന്‍ സെമിനാര്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹികനീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍ ശനിയാഴ്ച കലക്ടറേറ്റിലെ ഡി ബ്ലോക്ക് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫിസില്‍ നടത്തും.

കാസര്‍കോട് റെയ്ഞ്ച് മദ്രസ കലോത്സവം

കാസര്‍കോട്: എസ്‌ജെഎം കാസര്‍കോട് റെയ്ഞ്ച് മദ്രസ കലോത്സവം ശനിയാഴ്ച പട്ട്‌ള ത്വാഹ നഗര്‍ ജുമുഅ ഹാബീദ് മദ്രസയില്‍ നടക്കും.

കാസര്‍കോട് ഫ്ളീ മാര്‍ക്കറ്റ്

കലയുടെയും രുചിയുടെയും വൈവിധ്യവുമായി 'കാസര്‍കോട് ഫ്ളീ മാര്‍ക്കറ്റ്' ശനിയാഴ്ച തുടങ്ങും. എം ജി റോഡില്‍ ബെന്‍സറിന് സമീപം സജ്ജമാക്കുന്ന ഫ്ളീ സ്റ്റേഡിയത്തിലാണ് മൂന്ന് ദിവസങ്ങളിലായി പുതുമയാര്‍ന്ന പരിപാടികള്‍ നടക്കുക.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Nattuvedi-Nattuvarthamanam 21-12-2019

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive