Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 18-12-2019

ജാമിഅ സഅദിയ്യ അറബിയ്യ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തിന്റെ Kerala, News, Nattuvedi, Kasaragod, Nattuvedi-Nattuvarthamanam 18-12-2019
ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാധ്യമ സെമിനാര്‍

കാസര്‍കോട് (my.kasargodvartha.com 17.12.2019) ജാമിഅ സഅദിയ്യ അറബിയ്യ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ബുധനാഴ്ച രാവിലെ 11 മണിക്ക് മാധ്യമ സെമിനാര്‍. അഡ്വ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനവും കുടുംബസംഗമവും


കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കാസര്‍കോട് ടൗണ്‍ ബ്ലോക്കിന് നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും പെന്‍ഷന്‍കാരുടെ കുടുംബസംഗമവും ബുധനാഴ്ച രാവിലെ 10 മണിക്ക് കറന്തക്കാട് പെന്‍ഷന്‍ ഭവനില്‍ നടക്കും. സംസ്ഥാന സെക്രട്ടറി പി വി പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ജില്ലാ ബാങ്ക് പെന്‍ഷന്‍കാരുടെ ധര്‍ണ


ജില്ലാ സഹകരണ ബാങ്കില്‍നിന്ന് വിരമിച്ചവര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ധര്‍ണ നടത്തും. സംസ്ഥാന സഹകരണ ബാങ്കിന്റെ കാസര്‍കോട് ജില്ലാ ഓഫീസിന് മുന്നില്‍ നടത്തുന്ന ധര്‍ണ രാവിലെ 10 മണിക്ക് കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും.

വൃക്കരോഗ നിര്‍ണയ ക്യാമ്പ്

ചിറ്റാരിക്കാല്‍ ലയണ്‍സ് ക്ലബ് മുത്തൂറ്റ് ഫൈനാന്‍സുമായി സഹകരിച്ച് നടത്തുന്ന സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് ബുധനാഴ്ച രാവിലെ 6.30 മുതല്‍ ചിറ്റാരിക്കാല്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Nattuvedi-Nattuvarthamanam 18-12-2019

Post a Comment