Join Whatsapp Group. Join now!

മുനിസിപ്പല്‍ ഉപതെരഞ്ഞെടുപ്പ്: ഹൊണ്ണമൂലയില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുസ്‌ലിംലീഗ്

കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല വാര്‍ഡില്‍ ഡിസംബര്‍ 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ Kerala, News, Kasaragod, Muslim league, Municipal committee, Municipal bye election: muslim league accused that an unclean alliance is at honnamoole
1 min read
കാസര്‍കോട്: (my.kasargodvartha.com 03.12.2019) കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല വാര്‍ഡില്‍ ഡിസംബര്‍ 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മാ-ബി അവിശുദ്ധ കൂട്ടുകെട്ട് രൂപംകൊണ്ടതായി മുസ്‌ലിംലീഗ് ആരോപിച്ചു. പരാജയം മുന്നില്‍ കണ്ട ഇവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ഒളിച്ചോടിയിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു.

ബി ജെ പിക്ക് സ്വാധീനമുള്ള വാര്‍ഡില്‍ ദുര്‍ബലനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വോട്ടുകച്ചവടം നടത്താനാണ് നീക്കം. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് നോമിനേഷന്‍ നല്‍കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് ഇവര്‍ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ തെളിവാണ്.

സംസ്ഥാനത്തുടനീളമുള്ള ബി ജെ പി-മാര്‍ക്‌സിസ്റ്റ് അവിശുദ്ധ ബന്ധത്തിന്റെ മറ്റൊരു പരീക്ഷണമാണ് ഹൊണ്ണമൂല വാര്‍ഡില്‍ നടത്തുന്നത്. വാര്‍ഡിലെ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വോട്ടര്‍മാര്‍ ഇത് തിരിച്ചറിയണമെന്നും മുനിസിപ്പല്‍ കമ്മിറ്റി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Muslim league, Municipal committee, Municipal bye election: muslim league accused that an unclean alliance is at honnamoole

You may like these posts

Post a Comment