Join Whatsapp Group. Join now!

എല്‍ഐസി ഏജന്റുമാര്‍ ധര്‍ണ നടത്തി

എല്‍ഐസിയുടെ വര്‍ഷംപ്രതി നല്‍കുന്ന ഡയറി ഇന്‍ഡന്റ് ചെയ്ത് 10 മാസം കഴിഞ്ഞിട്ടും Kerala, News, Kanhangad, Kozhikode, LIC Agents conducted dharna
കാഞ്ഞങ്ങാട്: (my.kasargodvartha.com 27.12.2019) എല്‍ഐസിയുടെ വര്‍ഷംപ്രതി നല്‍കുന്ന ഡയറി ഇന്‍ഡന്റ് ചെയ്ത് 10 മാസം കഴിഞ്ഞിട്ടും അച്ചടിച്ച് നല്‍കാന്‍ കഴിയാത്ത എല്‍ഐസി മാനേജ്‌മെന്റിന്റെ നിരുത്തരവാദിത്ത നടപടികള്‍ക്കെതിരെ ഓള്‍ ഇന്ത്യ എല്‍ഐസി ഏജന്റ് ഫെഡറേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

കോഴിക്കോട് ഡിവിഷണല്‍ വൈസ് പ്രസിഡന്റ് എ സി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി ജനാര്‍ദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് വി എം ജോസഫ്, ടി വി ബാലകൃഷ്ണന്‍, ടി കുഞ്ഞികൃഷ്ണന്‍, പി വി രാജേഷ്, മേഴ്‌സികുട്ടി ജോര്‍ജ്, ലക്ഷ്മി തമ്പാന്‍, പി ശ്യാമള, എം കെ കരുണാകരന്‍, കെ നാരായണന്‍, ഷിന്‍സ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, Kozhikode, LIC Agents conducted dharna

Post a Comment