Join Whatsapp Group. Join now!

കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പ്: ലേസിയത്ത് ചെമ്മനാടിനെ 8 വിക്കറ്റിന് തകര്‍ത്ത് കിംഗ് സ്റ്റാര്‍ എരിയപ്പാടി

കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഇ-ഡിവിഷന്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ച രാവിലെ നടന്ന മത്സരത്തില്‍ ലേസിയത്ത് Kerala, News, Sports, Kasaragod cricket association champioship; Eriyapady won
കാസര്‍കോട്: (my.kasargodvartha.com 29.12.2019) കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഇ-ഡിവിഷന്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ച രാവിലെ നടന്ന മത്സരത്തില്‍ ലേസിയത്ത് ചെമ്മനാടിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കിംഗ്സ്റ്റാര്‍ എരിയപ്പാടിക്ക് തകര്‍പ്പന്‍ ജയം. ടോസ് നേടി ലേസിയത്തിനെ ബാറ്റിംഗിനയച്ച ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു എരിയപ്പാടിയുടെ പ്രകടനം. ആദ്യ ഓവറില്‍ തന്നെ രണ്ട് പേരെ പുറത്താക്കിയാണ് കിംഗ്സ്റ്റാര്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

13.3 ഓവറില്‍ 78 റണ്‍സിന് എല്ലാവരും പുറത്തായി. ലേസിയത്തിലെ ഫര്‍നാസ് (26), നജീബുദ്ദീന്‍(18), നിഷാദ് (14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. കിംഗ്സ്റ്റാര്‍ എരിയപ്പാടിയുടെ അസ്‌കര്‍ മൂന്നും ഖലീല്‍, സച്ചിന്‍, റംഷീദ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ എരിയപ്പാടി ഓപ്പണര്‍മാരായ നിസാം (32*), ജാഫര്‍ സാദിഖ് (18) എന്നിവരുടെ മികവില്‍ 12.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഖാലിദ് 10 റണ്‍സും സിനാന്‍ പുറത്താകാതെ അഞ്ച് റണ്‍സും നേടി. ലേസിയത്തിന് വേണ്ടി നജീബുദ്ദീന്‍, ഫിറോസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. കിംഗ് സ്റ്റാര്‍ എരിയപ്പാടിയുടെ അഷ്‌കര്‍ അലിയാണ് കളിയിലെ താരം. ജനുവരി ഒന്നിന് സഫാന്‍സ് തളങ്കരയും ബ്രദേഴ്‌സ് കല്ലങ്കൈയും തമ്മിലാണ് ഇ-ഡിവിഷനിലെ അടുത്ത മത്സരം. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 ന് മത്സരം ആരംഭിക്കും.

30നും 31നും ഡി - ഡിവിഷന്‍ മത്സരങ്ങളായിരിക്കും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുക. ഉദ്ഘാടന മത്സരത്തില്‍ സിറ്റി ചാലക്കുന്ന് ഫാല്‍കണ്‍ കമ്പാറിനെ നേരിടും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Sports, Kasaragod cricket association champioship; Eriyapady won
  < !- START disable copy paste -->   

Post a Comment