Join Whatsapp Group. Join now!

കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച തുടക്കം

കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച തുടക്കം. വൈകിട്ട് ദൈവങ്ങളുടെ മൂലസ്ഥാനമായ കാവില്‍ നിന്ന് Kerala, News, Kanathur Maholsavam starts on Monday
കാസര്‍കോട്: (my.kasargodvartha.com 27.12.2019) കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച തുടക്കം. വൈകിട്ട് ദൈവങ്ങളുടെ മൂലസ്ഥാനമായ കാവില്‍ നിന്ന് തിരുവായുധങ്ങളും ഭണ്ഡാരങ്ങളും എഴുന്നള്ളിക്കും. 30ന് ചാമുണ്ഡി ദൈവം, പഞ്ചുര്‍ളി, മുത്തോര്‍, ബംബേരിയന്‍, മാണിച്ചി ദൈവങ്ങളുടെ ദര്‍ശനാരംഭം. 31ന് ചാമുണ്ഡി, കുണ്ടങ്കലയന്‍ ദൈവങ്ങളുടെ പുറപ്പാട്. ഒന്നിന് രക്തേശ്വരി ദര്‍ശനാരംഭം. ഉച്ചയ്ക്ക് 2.30 മുതല്‍ വിഷ്ണുമൂര്‍ത്തിയുടെ അരങ്ങില്‍ പ്രവേശനം. രാത്രി 11.30ന് പാഷാണ മൂര്‍ത്തി ദൈവദര്‍ശനം. രണ്ടിന് രക്തേശ്വരി ദൈവങ്ങളുടെ ദര്‍ശനാരംഭം, തുലാഭാരം. ഉച്ചയ്ക്ക് 2.30 മുതല്‍ വിഷ്ണുമൂര്‍ത്തിയുടെ അരങ്ങില്‍ പ്രവേശനം. നാലിന് സമാപനത്തില്‍ രാവിലെ 9.30ന് കഴകം ഒപ്പിക്കല്‍ ചടങ്ങുകള്‍.

വിവിധ ദിവസങ്ങളില്‍ കലാപരിപാടികള്‍ ഉണ്ടാകും. 29ന് രാത്രി ഒമ്പതിന് മഹാഭാരതം മെഗാഷോ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 31ന് വൈകിട്ട് ഏഴ് മുതല്‍ ഇരിയണ്ണി തപസ്യ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ അരങ്ങേറ്റവും നൃത്തസന്ധ്യയും. ഒന്നിന് വൈകിട്ട് ഏഴിന് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കാനത്തൂര്‍ ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നാടകം 'കാക്കപ്പുള്ളി', മുളിയാര്‍ സിഡിഎസ് അവതരിപ്പിക്കുന്ന 'പൊതപ്പ്' നാടകം നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ പി മോഹനന്‍ നായര്‍, കെ പി പവിത്രന്‍ നായര്‍, കെ പി മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kanathur Maholsavam starts on Monday
  < !- START disable copy paste -->   

Post a Comment