Join Whatsapp Group. Join now!

ദുബൈ കെഎംസിസി ടോളറന്‍സ് ഇയര്‍ അവാര്‍ഡ് ജമാല്‍ ബൈത്താന്

യുഎഇ ടോളറന്‍സ് വര്‍ഷം പ്രമാണിച്ച് ദുബൈ കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ Gulf, News, Dubai, Trikaripur, Jamal Bythan has been awarded the Dubai KMCC Tolerance Year Award
ദുബൈ: (my.kasargodvartha.com 17.12.2019) യുഎഇ ടോളറന്‍സ് വര്‍ഷം പ്രമാണിച്ച് ദുബൈ കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ ടോളറന്‍സ് ഇയര്‍ അവാര്‍ഡിന് ജീവകാരുണ്യ പ്രവര്‍ത്തകനും സമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെ സാന്നിധ്യവുമായ ജമാല്‍ ബൈത്താനെ തെരെഞ്ഞെടുത്തു.

ഡിസംബര്‍ 20ന് വൈകുന്നേരം അഞ്ച് മണി മുതല്‍ അല്‍ബറഹ കെഎംസിസി ഗ്രൗണ്ടില്‍ നടക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലം കെഎംസിസി 2019-2021 വര്‍ഷത്തെ കമ്മിറ്റിയുടെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ ടോളറന്‍സ് അവാര്‍ഡ് വിതരണം ചെയ്യും. മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറും. പ്രവാസ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ എം സി ഹുസൈനാര്‍ ഹാജി, സലാം തട്ടാനിച്ചേരി, അബ്ദുര്‍ റഹ്മാന്‍ ബീച്ചാരക്കടവ്, എജിഎ റഹ്മാന്‍, മുനീര്‍ ഒ ടി, ഷബീര്‍ കൈതക്കാട്, ശരീഫ് ചന്തേര, സലാം മാവിലാടം, റഫീഖ് പി പി പടന്ന, ഇഖ്ബാല്‍ എന്‍ പി, അനീസ് പി കെ സി, റഫീഖ് കാടങ്കോട് എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Dubai, Trikaripur, Jamal Bythan has been awarded the Dubai KMCC Tolerance Year Award

Post a Comment