Join Whatsapp Group. Join now!

കേന്ദ്രസര്‍ക്കാറിന്റെ ന്യൂനപക്ഷ, ദളിത്, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഐഎന്‍എല്‍ ഹെഡ്‌പോസ്‌റ്റോഫീസ് ധര്‍ണ നടത്തി

കേന്ദ്രസര്‍ക്കാറിന്റെ ന്യൂനപക്ഷ, ദളിത്, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഭരണഘടന അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ചും Kerala, News, Kanhangad, Central Government, Policy, Dharna, INL Head Post office dharna conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 08.12.2019) കേന്ദ്രസര്‍ക്കാറിന്റെ ന്യൂനപക്ഷ, ദളിത്, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഭരണഘടന അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ചും ഐഎന്‍എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസ് ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മൊയ്തീന്‍കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു.


ദേശീയ വൈസ് പ്രസിഡന്റ് കെ എസ് ഫക്രുദ്ദീന്‍, സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, റാഷിദ് കോട്ടപ്പുറം (ഐഎംസിസി ജിദ്ദ), ഫാറൂഖ് (ഐഎംസിസി അബൂദബി), ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹംസ മാസ്റ്റര്‍, സെക്രട്ടറിമാരായ ഇഖ്ബാല്‍ മാളിക, അമീര്‍ കോടി, എന്‍വൈഎല്‍ സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, എന്‍എല്‍യു ജില്ലാ സെക്രട്ടറി ഹനീഫ് കടപ്പുറം, പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് ബെഡി, ഐഎന്‍എല്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബില്‍ടെക് അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഷഫീഖ്, കെ സി മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും സെക്രട്ടറി റിയാസ് അമലടുക്കം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, Central Government, Policy, Dharna, INL Head Post office dharna conducted

Post a Comment