കാസര്‍കോട്: (www.kasargodvartha.com 12.12.2019) കേരളത്തിലെ റെഫ്രിജറേഷന്‍, എയര്‍കണ്ടീഷന്‍ മേഖലകളില്‍ ജോലി നോക്കുന്ന തൊഴിലാളികളുടെ സംഘടനയായ ഹീറ്റിംഗ് വെന്റിലേഷന്‍, എയര്‍ കണ്ടീഷനിംഗ്, റെഫ്രിജറേഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ (HVACREA) ആറാമത് കാസര്‍കോട് ജില്ല സമ്മേളനം 15ന് രാവിലെ 10.00 മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹിക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കൗണ്‍സിലര്‍ ശിവകുമാര്‍ എന്‍ അധ്യക്ഷത വഹിക്കും. പ്രസിഡണ്ട് ഷാജന്‍ ചക്കിയത്ത് മുഖ്യ പ്രഭാഷണവും ജനറല്‍ സെക്രട്ടറി തമ്പി പോള്‍ സംഘടന വിശകലനവും നടത്തും.
സംഘടനാ ശക്തി വര്‍ധിപ്പിക്കുന്നതിനോടൊപ്പം അംഗങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് സുശക്തമായ മുന്നണിയെ രൂപകല്‍പ്പന ചെയ്യുന്ന തരത്തിലുള്ള പൊതുയോഗവും ചര്‍ച്ചയും ഉണ്ടാകും. സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപക എക്‌സിക്യൂട്ടീവ് അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
Keywords: Kerala, News, Kasargod, Press Meet, HVACR 6th dist conference on 15th