Join Whatsapp Group. Join now!

എയ്ഡ്സ് പ്രതിരോധം: ജില്ലാതല പ്രവര്‍ത്തന കൂട്ടായ്മ സംഘടിപ്പിച്ചു

കേരളാ സ്‌റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ Kerala, News, Kanhangad, Aids control society, Gathering organised for Prevention of Aids
കാഞ്ഞങ്ങാട്: (my.kasargodvartha.com 17.12.2019) കേരളാ സ്‌റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കിവരുന്ന മൈഗ്രേന്റ് സുരക്ഷാ പ്രൊജക്ട്, എഫ്എസ്ഡബ്ല്യു സുരക്ഷാ പ്രൊജക്ട്, എംഎസ്എം സുരക്ഷാ പ്രൊജക്ട് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലയില്‍ എയ്ഡ്സ് ബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാനുളള ശ്രമത്തിന് ഊന്നല്‍ നല്‍കുന്ന വിവിധ പരിപാടികള്‍ക്ക് കൂട്ടായ്മയില്‍ രൂപം നല്‍കി.

പ്രൊജക്ട് ഓഫീസര്‍ പ്രിന്‍സ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. പ്രൊജക്ട് മാനേജര്‍ രതീഷ് അമ്പലത്തറ അധ്യക്ഷത വഹിച്ചു. മാനേജര്‍മാരായ സുന എസ് ചന്ദന്‍, പി ശ്രീജിത്ത്, സാമുവല്‍, വിപിന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, Aids control society, Gathering organised for Prevention of Aids

Post a Comment