മഞ്ചേശ്വരം: (my.kasargodvartha.com 28.12.2019) കരാറുകാരുടെ ബില്‍ കുടിശ്ശിക അനുവദിക്കുക, രജിസ്‌ട്രേഷന്‍ പുതുക്കുമ്പോള്‍ കാപബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക, പ്രവൃത്തിയുടെ ഗ്യാരണ്ടി സമയം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഞ്ചേശ്വരത്ത് കരാറുകാര്‍ മാര്‍ച്ച് നടത്തി.
മഞ്ചേശ്വരം സബ്ഡിവിഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന കമ്മിറ്റി അംഗം ഹനീഫ് പൈവളിഗെ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അന്തുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. മോണിയ പെരിങ്കടി, ഫാറൂഖ് ഉപ്പള, അബ്ദുര്‍ റഹ്മാന്‍ അടുക്ക എന്നിവര്‍ സംസാരിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി സലീല്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ഖാലിദ് ദുര്‍ഗിപള്ള നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Manjeshwar, Contractors, Bill arrears: contractors held march