Join Whatsapp Group. Join now!

'അഹ്‌ലന്‍ കോട്ടിക്കുളം' സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

2020 ജനുവരി 10ന് ദുബൈയില്‍ നടക്കുന്ന യുഎഇയിലുള്ള കോട്ടിക്കുളം മഹല്‍ നിവാസികളുടെ 'അഹ്‌ലന്‍ കോട്ടിക്കുളം' Gulf, News, Dubai, Sharjah, Kottikkulam, Guest house, Ahlan Kottikkulam meet logo released
ഷാര്‍ജ: (my.kasargodvartha.com 01.12.2019) 2020 ജനുവരി 10ന് ദുബൈയില്‍ നടക്കുന്ന യുഎഇയിലുള്ള കോട്ടിക്കുളം മഹല്‍ നിവാസികളുടെ 'അഹ്‌ലന്‍ കോട്ടിക്കുളം' സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സലാം ഹാജിയുടെ അധ്യക്ഷതയില്‍ ഷാര്‍ജ എച്ച് എം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങ് ഹമീദ് മലാംകുന്ന് ഉദ്ഘാടനം ചെയ്തു.

കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ദുബൈ ശാഖാ വൈസ് പ്രസിഡന്റ് ഹമീദ് ചന്ദ്രിക കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ജാബിര്‍ കബ്രോസിന് നല്‍കി ലോഗോ പ്രകാശനം നിര്‍വഹിച്ചു. ബഷീര്‍ മാട്ടു, അബൂബക്കര്‍ കുറുക്കന്‍കുന്ന്, മാഹിന്‍ പള്ളിക്കാല്‍, അഹ്മദ് നാസ്‌കോ, സമീര്‍ മഹ്മൂദ്, സൈഫു ഫല്കന്‍, നസീ കാപ്പില്‍, മമ്മി കപ്പണക്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഷിര്‍ കോട്ടപ്പാറ സ്വാഗതവും ഇല്ലു കപ്പണക്കാല്‍ നന്ദിയും പറഞ്ഞു.

മഹല്‍ നിവാസികളില്‍നിന്നും ക്ഷണിച്ച 50ഓളം ലോഗോയില്‍ ഉബൈദ് അബ്ദുര്‍ റഹ്മാന്‍ തയാറാക്കിയ ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Dubai, Sharjah, Kottikkulam, Guest house, Ahlan Kottikkulam meet logo released

Post a Comment