Join Whatsapp Group. Join now!

കണ്ണിയത് ഉസ്താദ് ആണ്ടുനേര്‍ച്ചയും മതപ്രഭാഷണ പരമ്പരയും നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍; പ്രസംഗവേദിയിലെ മൂന്ന് അതുല്യ പ്രതിഭകള്‍ പങ്കെടുക്കും

കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ കണ്ണിയത് ഉസ്താദ് ആണ്ടുനേര്‍ച്ചയും മതപ്രഭാഷണ പരമ്പരയും Kerala, News, Kasaragod, Lecture series, Family meet, Yearly vow and Religious Lecture Series will be started on November 29
ബദിയടുക്ക: (my.kasargodvartha.com 26.11.2019) കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ കണ്ണിയത് ഉസ്താദ് ആണ്ടുനേര്‍ച്ചയും മതപ്രഭാഷണ പരമ്പരയും നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ നടക്കും. പ്രസംഗവേദിയിലെ മൂന്ന് അതുല്യ പ്രതിഭകള്‍ മതപ്രഭാഷണത്തില്‍ പങ്കെടുക്കും.

നവംബര്‍ 29ന് കുമ്പോല്‍ സയ്യിദ് അലി തങ്ങളുടെ സാന്നിധ്യത്തോടെയാണ് മതപ്രഭാഷണ പരമ്പര ആരംഭിക്കുന്നത്. രാത്രി ഏഴുമണിക്ക് പ്രമുഖ പ്രഭാഷകനും യുവപണ്ഡിതനുമായ സിംസാറുല്‍ ഹഖ് ഹുദവി അബൂദബി മുഖ്യപ്രഭാഷണം നടത്തും.

നവംബര്‍ 30ന് രാവിലെ 9.30ന് നടക്കുന്ന കുടുംബ സംഗമത്തില്‍ ഷമീര്‍ ദാരിമി കൊല്ലം പ്രഭാഷണം നടത്തും. ഉച്ചക്ക് ഒരുമണിക്ക് സയ്യിദ് എം എസ് തങ്ങള്‍ മദനി ഓലമുണ്ട മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് നേതൃത്വം നല്‍കും. രാത്രി ഏഴുമണിക്ക് സിറാജുദ്ദീന്‍ അല്‍ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.

രണ്ടാം ദിവസത്തെ പ്രഭാഷണ സംഗമം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ ഉദ്ഘടനം ചെയ്യും.

ഡിസംബര്‍ ഒന്നിന് സമാപന സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഖലീല്‍ ഹുദവി അല്‍മാലികി കല്ലായം എന്നിവര്‍ പ്രഭാഷണം നടത്തും. ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും.

സാദാത്തീങ്ങള്‍, മതപണ്ഡിതര്‍, സൂഫിവര്യന്മാര്‍, എം എല്‍ എമാര്‍, രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ ഉന്നത വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന സംഗമത്തിന്റെ വിജയത്തിനുവേണ്ടി കണ്ണിയത് അക്കാദമി ദുബൈ ചാപ്റ്റര്‍ അഞ്ചു ദിവസങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Lecture series, Family meet, Yearly vow and Religious Lecture Series will be started on November 29

Post a Comment