Join Whatsapp Group. Join now!

സബ്ജില്ലാ സ്‌കൂള്‍ കലോത്സവം: എച്ച് എസ് വിഭാഗം വട്ടപ്പാട്ടില്‍ ഇത്തവണയും ചെമ്മനാട് ജമാഅത്ത് സ്‌കൂളിന് ഒന്നാം സ്ഥാനം, വിജയം തുടര്‍ച്ചയായ 15 വര്‍ഷം

സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് എസ് വിഭാഗം വട്ടപ്പാട്ടില്‍ ഇത്തവണയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം Kerala, News, Kalolsavam, Sub district School Kalolsavam: Again win for CJHSS in Vattappattu
കാസര്‍കോട്: (my.kasargodvartha.com 07.11.2019) സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് എസ് വിഭാഗം വട്ടപ്പാട്ടില്‍ ഇത്തവണയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം. തുടര്‍ച്ചയായ 15-ാം വര്‍ഷമാണ് ചെമ്മനാട്ടെ വിദ്യാര്‍ത്ഥികള്‍ വട്ടപ്പാട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒഴികെ ബാക്കി 14 വര്‍ഷവും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.

ചിട്ടയായ പരിശീലനത്തിലൂടെ വിജയം കുത്തകയാക്കി മാറ്റിയിരിക്കുകയാണ് ചെമ്മനാട്ടെ വിദ്യാര്‍ത്ഥികള്‍. സഹീര്‍ മാഷ് വടകര, റഫീഖ് കളനാട് എന്നിവരുടെ ശിക്ഷണത്തിലാണ് വട്ടപ്പാട്ട് പരിശീലനം. ഫായിസ് ഹംസ, അസ്ഹര്‍, സിനാന്‍, ആഷിഖ്, ഹുനൈഫ്, ജൂഷൈര്‍, ഫായിസ്, നൗഫല്‍, സാഹിദ്, റഷാദ് എന്നിവരാണ് ടീം അംഗങ്ങള്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Sub district School Kalolsavam: Again win for CJHSS in Vattappattu
  < !- START disable copy paste -->

Post a Comment