Join Whatsapp Group. Join now!

ഏഴു വയസുകാരിയുടെ പണ കുടുക്ക ബസ് ക്ലബ് സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ കാരുണ്യ നിധിയിലേക്ക്

ഏഴു വയസുകാരിയുടെ പണ കുടുക്ക ബസ് ക്ലബ് സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ News, Kerala, Sever year old Girl gave financial help for Bus club social media group
കാഞ്ഞങ്ങാട്: (my.kasargodvartha.com 24.11.2019) ഏഴു വയസുകാരിയുടെ പണ കുടുക്ക ബസ് ക്ലബ് സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ കാരുണ്യ നിധിയിലേക്ക്. കൂട്ടായ്മയുടെ ആദ്യ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മടിക്കൈ കോട്ടക്കുന്നിലെ രമേഷിന്റെ ചികിത്സ സഹായ ഫണ്ടിലേക്കാണ് ചോയ്യംകോട്ട് രജനീഷ്-പ്രിന്‍സി ദമ്പതികളുടെ മകള്‍ ഏഴു വയസുകാരി ഋതുനന്ദ പണക്കുടുക്ക നല്‍കിയത്.

ബസ് ക്ലബ് അഡ്മിന്മാരായ ശ്രീജിത്ത് ബാലകൃഷ്ണനും ജിതില്‍ നാഥും ചേര്‍ന്ന് ഋതുനന്ദ പണ കുടുക്കയില്‍ കാലങ്ങളായി കരുതി വച്ച സമ്പാദ്യം സ്വീകരിച്ചു. ബസ് ക്ലബ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രൂപ്പ് അഡ്മിന്മാരായ സുധി ശ്രീലകം, ശ്രീജിത്ത് ബാലകൃഷ്ണന്‍, അതുല്‍,അനുരാജ്, നന്ദീപ് പോപ്പിന്‍സ് , ജിതിന്‍ നാഥ്, വിഷ്ണു കാഞ്ഞിരപ്പൊയില്‍, ശ്രീജിത്ത് ചേരിപ്പാടി(യുഎ ഇ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Sever year old Girl gave financial help for Bus club social media group

Post a Comment