Join Whatsapp Group. Join now!

ജിംഖാന മേല്‍പറമ്പ് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

ജിംഖാന മേല്‍പറമ്പും എച്ച് എന്‍ സി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. Kerala, News, Kasaragod, Melparamb, Gymkhana Melparamb, HNC Hospital, Doctors, Mega Medical camp conducted
മേല്‍പറമ്പ്: (my.kasargodvartha.com 18.11.2019) ജിംഖാന മേല്‍പറമ്പും എച്ച് എന്‍ സി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി.

മേല്‍പറമ്പ് ടൗണില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ എച്ച് എന്‍ സി ഹോസ്പിറ്റലിലെ ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, അസ്ഥിരോഗം, ശിശുരോഗം, ദന്തരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരായ ഡോ. അര്‍ഷി മുഹമ്മദ്, ഡോ. ജാസിം ഉസ്മാന്‍, ഡോ. ഖദീജത്ത് തസ്നീം, ഡോ. ശ്രീനാ അരുണ്‍, ഡോ. റിസ്വാന്‍ പി സാദിഖ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. 500ഓളം രോഗികളുടെ രോഗനിര്‍ണയവും മുന്നൂറോളം പേര്‍ക്ക് ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ പരിശോധനയും ബ്ലഡ് ഗ്രൂപ് നിര്‍ണയവും നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Melparamb, Gymkhana Melparamb, HNC Hospital, Doctors, Mega Medical camp conducted

Post a Comment