Join Whatsapp Group. Join now!

യു എ ഇ-ആലംപാടി ജമാഅത്ത് കമ്മിറ്റി 'മീലാദ് മീറ്റ്' സംഘടിപ്പിച്ചു

യു എ ഇ-ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഹുബ്ബുറസൂല്‍' മീലാദ് മീറ്റ് ദുബൈ ദേരയില്‍ സംഘടിപ്പിച്ചു. Gulf, News, Dubai, Alampady Jama-ath committee, Deira, Speech, Meelad meet conducted
ദുബൈ: (my.kasargodvartha.com 26.11.2019) യു എ ഇ-ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഹുബ്ബുറസൂല്‍' മീലാദ് മീറ്റ് ദുബൈ ദേരയില്‍ സംഘടിപ്പിച്ചു. ഖാദര്‍ ബാവ ആലംപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ എ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

'പ്രവാചക സ്‌നേഹം' എന്ന വിഷയത്തെ ആസ്പദമാക്കി സല്‍മാന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് മൗലിദ് സദസ്സ്, മതപ്രഭാഷണം, മദ്ഹ് ഗാനം, അന്നദാനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.

സത്താര്‍ പൊയ്യയില്‍, ഖാദര്‍ തളങ്കര, ഉസ്മാന്‍ ടി എ, മുനീര്‍ മേനത്ത്, മുഹമ്മദ് ആലംപാടി, ഖാദര്‍ കുയിത്താസ്, സഫ്‌വാന്‍ കന്നിക്കാട്, നൗഷാദ്, മുഹമ്മദ്കുഞ്ഞി അബൂദബി, അബൂബക്കര്‍ കൊടക്, സേട്ട് മുഹമ്മദ്, അബ്ദുല്ല കേളാകൊള്‍, അബ്ബാസ് കടുമന തുടങ്ങിയവര്‍ സംസാരിച്ചു. ഹനീഫ ചെറിയാലംപാടി സ്വാഗതവും മുനീര്‍ എസ് ടി നന്ദിയും പറഞ്ഞു.

യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ജമാഅത്ത് അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Dubai, Alampady Jama-ath committee, Deira, Speech, Meelad meet conducted

Post a Comment