ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ നടന്നുവരുന്ന 60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ വിധികര്‍ത്താവ് കുഴഞ്ഞുവീണു. വിധികര്‍ത്താവ് അരുണ്‍ ആണ് കുഴഞ്ഞുവീണത്. നാലാം നമ്പര്‍ വേദിയായ മഞ്ചരിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വഞ്ചിപ്പാട്ട് മത്സരം നടക്കുന്നതിനിടയിലാണ് വിധികര്‍ത്താവ് കുഴഞ്ഞുവീണത്. ഇതേതുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കുകയും വിധികര്‍ത്താവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വഞ്ചിപ്പാട്ട് മത്സരത്തിന്റെ വേദി സംബന്ധിച്ച് നേരത്തെ ഹൈസ്‌കൂള്‍ വിഭാഗം മത്സരാര്‍ത്ഥികള്‍ ബന്ധപ്പെട്ടവര്‍ക്ക് മുമ്പാകെ പരാതി ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള മാനസിക സമ്മര്‍ദം മൂലമായിരിക്കാം കുഴഞ്ഞുവീണതെന്നാണ് സംശയിക്കുന്നത്.
< !- START disable copy paste -->
വഞ്ചിപ്പാട്ട് മത്സരത്തിന്റെ വേദി സംബന്ധിച്ച് നേരത്തെ ഹൈസ്‌കൂള്‍ വിഭാഗം മത്സരാര്‍ത്ഥികള്‍ ബന്ധപ്പെട്ടവര്‍ക്ക് മുമ്പാകെ പരാതി ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള മാനസിക സമ്മര്‍ദം മൂലമായിരിക്കാം കുഴഞ്ഞുവീണതെന്നാണ് സംശയിക്കുന്നത്.
Keywords: Kerala, News, Kalolsavam, Judge Collapsed during Kasargod Revenue District School Kalotsavam