Join Whatsapp Group. Join now!

വൈദ്യുതി തൂണ്‍ വാടക കുറവ് വരുത്തി പുനര്‍നിശ്ചയിക്കണം: സി ഒ എ

താരിഫ് ഓര്‍ഡര്‍ നടപ്പിലായതോടെ പ്രതിസന്ധിയിലായ ചെറുകിട കേബിള്‍ ടി വി മേഖലയെ സംരക്ഷിക്കുന്നതിന് അശാസ്ത്രീയമായ വൈദ്യുതി തൂണ്‍ വാടക Kerala, News, Kasaragod, Cable TV Operators Association, COA conducted Kasaragod Area convention
കുമ്പള: (my.kasargodvartha.com 21.11.2019) താരിഫ് ഓര്‍ഡര്‍ നടപ്പിലായതോടെ പ്രതിസന്ധിയിലായ ചെറുകിട കേബിള്‍ ടി വി മേഖലയെ സംരക്ഷിക്കുന്നതിന് അശാസ്ത്രീയമായ വൈദ്യുതി തൂണ്‍ വാടക കുറവ് വരുത്തി പുനര്‍നിശ്ചയിക്കണമെന്ന് കേബിള്‍ ടി വി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ (സി ഒ എ) കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

കുമ്പള വ്യാപാരഭവന്‍ ഹാളില്‍ നടന്ന സമ്മേളനം കുമ്പള ഗ്രാമപഞ്ചായത്തംഗം രമേശ് ഭട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ ഹരികാന്ത് അധ്യക്ഷത വഹിച്ചു. സി ഒ എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം മന്‍സൂര്‍ അലി മുഖ്യാതിഥിയായി.

ചെറുകിട സംരംഭകര്‍ക്കുള്ള ജി എസ് ടി പരിധി 40 ലക്ഷം രൂപയാണെങ്കിലും കേബിള്‍ ടി വി മേഖലയ്ക്ക് 20 ലക്ഷം രൂപയാണ്. ചെറുകിട സംരംഭക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ ടി വിയ്ക്ക് കൂടി ജി എസ് ടി പരിധി 40 ലക്ഷം രൂപയായി ഉയര്‍ത്തി ഈ ന്യൂനത പരിഹരിക്കണം.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ.ഫോണ്‍ പദ്ധതിയില്‍ ചെറുകിട കേബിള്‍ ടി വി ഓപറേറ്റര്‍മാരെ കൂടി ഉള്‍പ്പെടുത്തണം. പൊട്ടിപ്പൊളിഞ്ഞ കാസര്‍കോട്-മഞ്ചേശ്വരം ദേശീയ പാത റിപ്പയര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സി ഒ എ ജില്ലാ പ്രസിഡന്റ് എം മനോജ്കുമാര്‍, സെക്രട്ടറി ലോഹിതാക്ഷന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷുക്കൂര്‍ കോളിക്കര, കെ രഘുനാഥ്, ശ്രീനാരായണന്‍, സി സി എന്‍ ചെയര്‍മാന്‍ കെ പ്രദീപ്കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി വി വി മനോജ്കുമാര്‍, മേഖലാ സെക്രട്ടറി സുനില്‍കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: ശ്രീകുമാര്‍ (പ്രസിഡന്റ്) രഘു റാം (വൈസ് പ്രസിഡന്റ്), സുനില്‍കുമാര്‍ (സെക്രട്ടറി), പാര്‍ത്ഥസാരഥി (ജോ. സെക്രട്ടറി) ലോകേഷ് മീപ്പുഗുരി (ട്രഷറര്‍), കെ ഹരികാന്ത്, മുരളീധരന്‍ അരമങ്ങാനം, ഗണേഷ് മഞ്ചേശ്വരം, പവന്‍രാജ് (കമ്മിറ്റി അംഗങ്ങള്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Cable TV Operators Association, COA conducted Kasaragod Area convention

Post a Comment