Join Whatsapp Group. Join now!

വിദ്യാര്‍ത്ഥികള്‍ക്കായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണ് പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

വിദ്യാര്‍ത്ഥികളെ നേത്ര സംരക്ഷണത്തെക്കുറിച്ചും നേത്രരോഗങ്ങളെക്കുറിച്ചും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ Kerala, News, Kasaragod, Canfed, School students, Canfed Social Forum organizes eye checkup camps
കാസര്‍കോട്: (my.kasargodvartha.com 21.11.2019) വിദ്യാര്‍ത്ഥികളെ നേത്ര സംരക്ഷണത്തെക്കുറിച്ചും നേത്രരോഗങ്ങളെക്കുറിച്ചും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ് എസ് എല്‍ സി, പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി നേത്രപരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന 'വിഷന്‍ 2020' പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബോധവത്കരണ ക്ലാസുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

സ്‌കൂളുകളിലെ എന്‍ എസ് എസ് യൂനിറ്റുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 26ന് എന്‍ എച്ച് എസ് എസ് പെര്‍ഡാലയില്‍ നടക്കും.

ആദ്യപടിയായി കാസര്‍കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 20 സ്‌കൂളുകളിലാണ് ക്യാമ്പ് നടത്തുക. ചികിത്സ ആവശ്യമുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ചെയ്തു നല്‍കമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ട്രഷറര്‍ അബൂബക്കര്‍ പാറയില്‍, കരിവെള്ളൂര്‍ വിജയന്‍, സി എച്ച് സുബൈദ, സി പി വി വിനോദ്കുമാര്‍, ടി തമ്പാന്‍, എന്‍ സുകുമാരന്‍, കെ ആര്‍ ജയചന്ദ്രന്‍, എ നാരായണന്‍, ബി കെ ബഷീര്‍ പൈക്ക, സുകുമാരന്‍ കാരി, മാധവന്‍ മാട്ടുമ്മല്‍, അബ്ദുല്ല ഇടക്കാവ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Canfed, School students, Canfed Social Forum organizes eye checkup camps

Post a Comment